Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Sep 2025 22:52 IST
Share News :
2025 സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ജിഎസ്ടി സ്ലാബുകൾ വാഹനവിപണിയിൽ വലിയ മാറ്റമാണ് സൃഷ്ടിക്കുന്നത്. ചെറുകാറുകളുടെ നികുതി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചതോടെ, രാജ്യത്തെ ഏറ്റവും വിലക്കുറഞ്ഞ 7-സീറ്റർ കാർ എന്നറിയപ്പെടുന്ന Renault Triber ഇനി കൂടുതൽ കുടുംബങ്ങൾക്ക് കൈവരുന്നൊരു മോഡലായി മാറുന്നു.
Renault ഇന്ത്യ പ്രഖ്യാപിച്ചതനുസരിച്ച്, Triber-ന്റെ എല്ലാ വേരിയന്റുകളിലും ഏകദേശം 8.5% വിലക്കുറവ് ലഭിക്കും. പ്രത്യേകിച്ച് Emosion പെട്രോൾ-ഓട്ടോമാറ്റിക് വേരിയന്റിന്റെ വിലയിൽ മാത്രം ₹78,195 വരെ കുറയുമെന്ന് കമ്പനി വ്യക്തമാക്കി.
വലിയ വാഹനങ്ങൾക്ക് ഇപ്പോൾ 40% നികുതി ബാധകമാകുമ്പോൾ, Triber പോലുള്ള ചെറുകാറുകൾക്ക് ലഭിച്ചിരിക്കുന്ന ഈ ഇളവ് വിപണിയിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
സവിശേഷതകളും സുരക്ഷയും
Renault Triber ഒരു കംപാക്റ്റ് എംപിവിയാണെങ്കിലും, 7-സീറ്റർ സൗകര്യത്തോടുകൂടി കുടുംബങ്ങൾക്ക് അനുയോജ്യമായ ഓപ്ഷനാണ്. സീറ്റുകൾ മടക്കിവെച്ചാൽ 625 ലിറ്റർ വരെ ബൂട്ട് സ്പേസ് ലഭ്യമാകും.
പുതിയ മോഡലിൽ 21 സുരക്ഷാ സവിശേഷതകൾ
6 എയർബാഗുകൾ
ഇഎസ്പി (ESP)
ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS)
ബ്രേക്ക് അസിസ്റ്റ്, EBD
റിവേഴ്സ് ക്യാമറ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ
വേരിയന്റുകൾ
Triber-നെ നാല് പ്രധാന വേരിയന്റുകളിലാണ് Renault വിപണിയിലെത്തിച്ചിരിക്കുന്നത് —
1. Authentic
2. Evolution
3. Techno
4. Emotion
ഈ എല്ലാ മോഡലുകളും പുതിയ സുരക്ഷാ-സൗകര്യങ്ങൾ ഉൾപ്പെടുത്തി വിപണിയിലെത്തുന്നുവെന്നാണ് റിപ്പോർട്ട്.
സാമ്പത്തിക ലാഭം; സുരക്ഷ
വിലക്കുറവിന്റെ പശ്ചാത്തലത്തിൽ, Renault Triber ഇന്ത്യയിലെ കുടുംബങ്ങൾക്കായി ഏറ്റവും സാമ്പത്തിക ലാഭവും സുരക്ഷിതവുമായ 7-സീറ്റർ കാർ എന്ന നിലയിൽ വീണ്ടും മുൻപന്തിയിൽ എത്തുകയാണ്. വലിയ കുടുംബങ്ങൾക്കും, കുറഞ്ഞ ചിലവിൽ കൂടുതൽ സൗകര്യങ്ങൾ തേടുന്നവർക്കും Triber ഇനി മികച്ചൊരു ഓപ്ഷൻ ആകും.
Follow us on :
Tags:
More in Related News
Please select your location.