Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jul 2026 21:35 IST
Share News :
കോഴിക്കോട്: സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുകയും സുസ്ഥിരവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ കാർഷിക വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് (ഇഫ്കോ)യും നവകേരള അഗ്രി ആൻഡ് അലൈഡ് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (നാംകോസ്)യും ചേർന്ന് 'സഹകരണത്തിൽ നിന്ന് കൃഷിയിലേക്ക്' എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു.
കോഴിക്കോട് കെ.പി. കേശവ മേനോൻ ഹാളിൽ നടന്ന പരിപാടി ഇഫ്കോ ഡയറക്ടറും ചിറ്റൂർ എം.എൽ.എയുമായ സുമേഷ് അച്ചുതൻ ഉദ്ഘാടനം ചെയ്തു.
സഹകരണ പ്രസ്ഥാനത്തിലൂടെ കാർഷിക മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ കഴിയുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ലോക സഹകരണ മേഖലയിലെ മാതൃകാപ്രസ്ഥാനമായ ഇഫ്കോ സാമൂഹിക പ്രതിബദ്ധതയുള്ള സംഘടന കൂടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നാംകോസ് ഉപദേശകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ബിനു ജി. കുറുപ്പ് അധ്യക്ഷത വഹിച്ചു. ഇഫ്കോ ജനറൽ മാനേജർ തരുൺ ഭാർഗവ മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ നാംകോസ് കിസാൻ പാസ് ബുക്ക് നാംകോസ് ചെയർമാൻ കെ.ബി. ശ്രീരാജ് പ്രകാശനം ചെയ്തു. നാംകോസ് വിതരണം ഏറ്റെടുത്ത ആസ്റ്റോൾ, ഫാൽക്കൺ ഉൽപ്പന്നങ്ങളുടെ ലോഞ്ച് നാംകോസ് എക്സിക്യൂട്ടീവ് ഡയറക്ടർ കവിനാഥ് നമ്പ്യാർ നിർവഹിച്ചു.
ഇഫ്കോ കേരള ഹെഡ് എ. മണികണ്ഠൻ വിഷയാവതരണം നടത്തി. നാംകോസ് മാനേജിംഗ് ഡയറക്ടർ എൻ. ഫിറോസ്, വൈസ് ചെയർമാൻ പി.പി. സുരേഷ്, കോഴിക്കോട് പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ അജയ് അലക്സ്, എക്സിക്യൂട്ടീവ് ഡയറക്ടർ ഷൈനി ചാർലി, ഡയറക്ടർമാരായ ജോൺ വർഗീസ്, വി.ഡി. സ്റ്റീഫൻ ദേവസ്യ, പി. ശ്രീധരൻ, ഷാജി നെല്ലിക്കോട്, സി. സന്ധ്യ, വി.സി. ദീപ, ജനറൽ മാനേജർ കെ. മിഥുൻ എന്നിവർ സംസാരിച്ചു
Follow us on :
More in Related News
Please select your location.