Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പറഞ്ഞത് അദാനിക്കെതിരേയല്ല. എന്നിട്ടും അദാനി ഓഹരികൾ തകർന്നു നിക്ഷേപകർക്ക് നഷ്ടം 53,000 കോടി

12 Aug 2024 15:29 IST

Enlight News Desk

Share News :

അദാനി- ഹിൻഡൻബർഗ് വിവാദത്തിൽ അദാനി ഓഹരികൾ തലകറങ്ങി വീഴുന്നു. നിക്ഷേപകർക്ക് നഷ്ടം 53,000 കോടി 

സെബി മേധാവി മാധബി ബുച്ചിനെതിരെ ആരോപണങ്ങളുയർന്നതോടെ നിക്ഷേപകർ സുരക്ഷിത നീക്കം നടത്തുകയാണ് എന്നുവേണം കരുതാൻ.

ഇന്നത്തെ വ്യാപരത്തിൽ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ ഏഴ് ശതമാനം വരെ ഇടിഞ്ഞു. ഉദ്ധേശം53,000 കോടി രൂപയാണ് നിക്ഷേപകർക്ക് നഷ്ടമായത്. 10 അദാനി ഓഹരികളുടെ വിപണി മൂല്യം 16.7 ലക്ഷം കോടി രൂപയായാണ് കുറഞ്ഞത്.


അദാനി ഗ്രീൻ എനർജി ഓഹരികളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചത്. ഏഴ് ശതമാനം നഷ്ടം നേരിട്ട് ബി.എസ്.ഇയിൽ 1,656 നിലവാരത്തിലെത്തി. അദാനി ടോട്ടൽ ഗ്യാസ് ഓഹരികൾ ഏകദേശം 5 ശതമാനം, അദാനി പവർ നാല് ശതമാനം, അദാനി വിൽമർ, അദാനി എനർജി സൊല്യൂഷൻസ്, അദാനി എൻ്റർപ്രൈസസ് എന്നിവ ഏകദേശം 3 ശതമാനവും വീതം ഇടിവ് രേഖപ്പെടുത്തി.

ഹിൻഡൻബർഗ് റിപ്പോർട്ട് അദാനി ഗ്രൂപ്പിനെതിരെ പുതിയ ആരോപണങ്ങളൊന്നും ഉന്നയിച്ചിട്ടില്ല. അദാനി ഗ്രൂപ്പ് ഓഹരികളില്‍ നിക്ഷേപം നടത്തിയ ബെര്‍മൂഡ, മൗറീഷ്യസ് ആസ്ഥാനമായുള്ള വിദേശ ഫണ്ടുകളില്‍ സെബി മേധാവിക്കും ഭര്‍ത്താവ് ധവല്‍ ബുച്ചിനും ഓഹരിയുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രധാന ആരോപണം. പ്രതിപക്ഷ നേതാക്കൾ ബുച്ചിൻ്റെ രാജിയും ഹിൻഡൻബർഗ് റിപ്പോർട്ടിൽ സംയുക്ത പാർലിമെന്ററി സമിതി അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. 

ബിസിനസ്സ് ഡസ്ക്ക് എൻലൈറ്റ് 

Follow us on :

More in Related News