Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Oct 2024 12:54 IST
Share News :
കേരളത്തിലെ സ്വർണവില സർവകാല റെക്കോർഡിൽ. ഇന്ന് ഗ്രാമിന് 10 രൂ പ കൂടി 7,110 രൂപയിലെത്തി
പവന് 56,880 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് കൂടിയാണിത്. ഇന്നലെ ഗ്രാമിന് 50 രൂപ കൂടി 7,100 രൂപയിലെത്തിയതായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്ക്. എന്നാൽ ഇന്ന് അതിനേയും മറികടന്നു.
ഒക്ടോബർ ഒന്നിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് സ്വർണ വില 7050 രൂപയിലെത്തിയിരുന്നു പവന് 56400 രൂപയായിരുന്നു വില. അതോടെ ഈ മാസം സ്വർണവില താഴോട്ടെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ കുതിച്ചു ചാട്ടത്തിനുള്ള തയ്യാറെടുപ്പായിരുന്നു അത്
എന്നാൽ സ്വർണത്തിന് എത്രമേൽ വില ഉയർന്നാലും ഉപഭോക്താക്കളെ അത് കാര്യമായി ബാധിക്കുന്നില്ലെന്നാണ് ജ്വല്ലറികളിലെ വ്യാപാരനിലവാരം സൂചിപ്പിക്കുന്നത്. എന്നാൽ സാധാരണക്കാർക്ക്, പ്രത്യേകിച്ച് വിവാഹമുൾപടേയുള്ളചടങ്ങളുകളുള്ളവരെ ഇത് കണ്ണീര് കുടിപ്പിക്കുന്നു എന്നതിൽ തർക്കമില്ല.
വലിയ കയറ്റിറക്കങ്ങളാണ് സ്വർണവിപണയിൽ സെപ്റ്റംബർ മാസം ഉണ്ടായത്. മാസത്തെ ആദ്യ ആഴ്ച അതായത് 5 വരെ രേഖപ്പെടുത്തിയ ട്രെൻ്റ് താഴോട്ടായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് സ്വർണ വില താഴേയ്ക്കിറങ്ങിയിട്ടില്ല. നേരിയ തോതിൽ വ്യത്യസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സെപ്റ്റംബർ 2 മുതൽ 5 വരെയാണ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. എന്നാൽ അവസാന ആഴ്ചകളിലേയ്ക്കെത്തുമ്പോൾ മാസത്തെ ഏറ്റവും വലിയ നിരക്കാണ് സ്വർണം രേഖപ്പെടുത്തിയത്.
അത് കണക്കാക്കി ഈ മാസം അഞ്ച് കഴിഞ്ഞാൽ സ്വർണവില താഴോട്ടായിരിക്കുമോ എന്നും വിലയിരുത്തുന്നവരുണ്ട്.
എന്നാൽ ഇന്നത്തെ വെള്ളി വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 100.90 രൂപയും കിലോഗ്രാമിന് 1,00,900 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.
Follow us on :
Tags:
More in Related News
Please select your location.