Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Aug 2026 17:38 IST
Share News :
കോഴിക്കോട്: 80-ാമത് സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ച് കോഴിക്കോട് ലുലു മാൾ. ദ്രോണാചാര്യ പുരസ്കാര ജേതാവും കാർഗിൽ യുദ്ധവീരനുമായ ക്യാപ്റ്റൻ ഭാസ്കരൻ ഇ. മുഖ്യാതിഥിയായി. ചടങ്ങിൽ ക്യാപ്റ്റൻ ഭാസ്കരൻ ഇ. ദേശീയപതാക ഉയർത്തി. തുടർന്ന് ലുലു മാൾ സുരക്ഷാ ജീവനക്കാരുടെ പരേഡ് പരിശോധിക്കുകയും, പരേഡിൽ അദ്ദേഹം സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. മികച്ച പ്ലാറ്റൂണിനുള്ള പുരസ്കാരവും, വിവിധ മേഖലയിൽ മികവ് തെളിയിച്ച മാളിലെ സുരക്ഷാ ജീവനക്കാർക്കുള്ള പുരസ്കാരവും ക്യാപ്റ്റൻ ഭാസ്കരൻ ഇ. കൈമാറി. തുടർന്ന് ലുലു മാൾ ജീവനക്കാരുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
യുവ ജീവനക്കാർ ആത്മാർത്ഥതയോടെയും അർപ്പണബോധത്തോടെയും കഠിനാധ്വാനത്തോടെയും പ്രവർത്തിച്ച് രാജ്യത്തിന്റെ പുരോഗതിയിലും രാഷ്ട്രനിർമാണത്തിലും സംഭാവന നൽകണമെന്ന് ക്യാപ്റ്റൻ ഭാസ്കരൻ ഇ. ആഹ്വാനം ചെയ്തു.
ലുലു കോഴിക്കോട് റീജിയണൽ ഡയറക്ടർ മുഹമ്മദ് ഷെരീഫ് മാട്ടിൽ സ്വാഗതം ആശംസിക്കുകയും മുഖ്യാതിഥിയെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. റീജിയണൽ മാനേജർ ഷെരീഫ് സെയ്ദു, മാൾ മാനേജർ അരുൺ ദാസ്, എച്ച്.ആർ. മാനേജർ ഹരിദാസ്, സെക്യൂരിറ്റി മാനേജർ ബാലൻ പി.ടി., മാൾ സെക്ഷൻ അസിസ്റ്റന്റ് സെക്യൂരിറ്റി മാനേജർ രാജേഷ് ടി., ഹൈപ്പർമാർക്കറ്റ് അസിസ്റ്റന്റ് സെക്യൂരിറ്റി മാനേജർ ജിജോ വി.,ഹൈപ്പർമാർക്കറ്റ് സെക്യൂരിറ്റി ഓഫീസർ അബ്രാർ എന്നിവർ പങ്കാളിയായി .
Follow us on :
Tags:
More in Related News
Please select your location.