Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 May 2026 17:11 IST
Share News :
കോഴിക്കോട് : ഗാർഹിക ഉപകരണ വ്യവസായത്തിലെ BSH Hausgeräte GmbH-ന്റെ അനുബന്ധ സ്ഥാപനമായ ബി എസ് എച്ച് ഹോം അപ്ലൈയൻസസ് പുതിയ ബോഷ് ടോപ്പ് ലോഡ് വാഷിംഗ് മെഷീൻ പുറത്തിറക്കി .
7 കിലോഗ്രാം മുതൽ 12 കിലോഗ്രാം വരെ യിലുള്ള ടോപ്പ് ലോഡ് വാഷിംഗ് മെഷീനുകളാണിവ.
ഇന്ത്യയിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ ലോൺട്രി മേഖലകളിലൊന്നായ ടോപ്പ് ലോഡ് വാഷിംഗ് മെഷീൻ മേഖലയിൽ ബോഷ് നടത്തുന്ന തന്ത്രപരമായ വിപുലീകരണമാണിത് . വിലയ്ക്കൊത്ത മൂല്യം മുതൽ പ്രീമിയം വില ഫോർമാറ്റുകൾ വരെ വ്യാപിക്കുന്ന പോർട്ട്ഫോളിയോയക്കൊപ്പം, പുതിയ ടോപ്പ് ലോഡ് വാഷിംഗ് മെഷീൻ ശ്രേണി വിപണിയിൽ ബോഷിന്റെ പങ്ക് ഇതോടെ ശക്തമാകുമെന്നും കമ്പനി കരുതുന്നു.
ഇന്ത്യയിൽ ബി എസ് എച്ച്-ന്റെ വാഷിംഗ് ബിസിനസിന് വളർച്ച കൂട്ടുന്നതിൻ്റെ ഭാഗമായാണ് ഈ വിപുലീകരണം. 2026 ലെ ആദ്യ പാദവർഷത്തിൽ, മുൻ വർഷത്തെ അപേക്ഷിച്ച് ഓട്ടോമാറ്റിക് ടോപ്പ് ലോഡ് വിഭാഗത്തിൽ ബോഷ് ശക്തമായ വളർച്ച രേഖപ്പെടുത്തിയിരുന്നു.
വ്യവസായ റിപ്പോർട്ടുകൾ പ്രകാരം, സൗകര്യം, പ്രീമിയം രൂപഭംഗി, സ്മാർട്ട് സവിശേഷതകൾ എന്നിവയിലേക്കുള്ള ഉപഭോക്താക്കളുടെ മാറ്റം ടോപ്പ് ലോഡ് വാഷിംഗ് മെഷീനുകൾക്ക് വിപണിയിൽ ഏറെ സ്വീകാര്യത വർധിപ്പിച്ചിരക്കയാണ്. കൃത്യമായ പോർട്ട്ഫോളിയോ, ശക്തമായ സാങ്കേതികവിദ്യ, വിവിധ വില നിലവാരങ്ങളിലുള്ള ലഭ്യത എന്നിവയിലൂടെ ഇന്ത്യയിലെ ടോപ്പ് ലോഡ് വാഷിംഗ് മെഷീൻ വിഭാഗത്തിലെ വളർച്ചയുടെ അടുത്ത ഘട്ടം ക്രിയാത്മകമായി പിടിച്ചെടുക്കാൻ ബി എസ് എച്ച് സജ്ജമായിക്കഴിഞ്ഞുവെന്നും കമ്പനികരുതുന്നു.
ഇന്ത്യയിൽ ലോൺട്രി ബിസിനസിന് ലഭിച്ചുകൊണ്ടിരിക്കുന്ന ശക്തമായ മുന്നേറ്റത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ വിപുലീകരണം നടത്തുന്നത്. 2026 ലെ ആദ്യ പാദവർഷത്തിൽ, മുൻ വർഷത്തെ അപേക്ഷിച്ച് ടോപ്പ് ലോഡ് വാഷിംഗ് മെഷീൻ വിഭാഗത്തിൽ ശക്തമായ ഇരട്ട അക്ക വളർച്ചയും കമ്പനി നേടിയിരുന്നു. അതേപോലെ മൊത്തത്തിലുള്ള ലോൺട്രി ബിസിനസിൽ 50% വളർച്ചയും കൈവരിച്ചു.
ഏറ്റവും മികച്ച പെർഫോമൻസിന്നായി അഡ്വാൻസ് വാഷ് ടെക്നോളജിയാണ് ഉപയോഗപ്പെടുത്തി യിട്ടുള്ളത്.
കാര്യക്ഷമമായും എന്നാൽ വസ്ത്രങ്ങളിൽ കേടുപാടുകൾ വരുത്താതെയും വൃത്തിയാക്കുന്നതിനുള്ള നൂതനമായ സാങ്കേതിക വിദ്യകളാണ് പുതിയ ടോപ്പ് ലോഡ് വാഷിംഗ് മെഷീൻ റേഞ്ചിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
അഡ്വാൻസ്ഡ് വാഷ് ടെക്നോളജിയിലൂടെ ഇതിൽ കറകൾ നീക്കാനുള്ള പവർവേവ് വാഷ് സാങ്കേതികവിദ്യ, 5-ഫിൻ പൾസേറ്റർ, ഡ്യുവൽ ലിന്റ് ഫിൽട്ടറുകൾ, ജലസംരക്ഷണ സവിശേഷതകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്ത തുണിത്തരങ്ങൾക്കും അലക്കൽ സംബന്ധമായ ആവശ്യകതകൾക്കുമായി ഇഷ്ടാനുസൃതമായ
10 ഇൻറലിജന്റ് വാഷ് പ്രോഗ്രാം സുമുണ്ട്.
അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന
ഇന്ത്യയിലെ ലോൺട്രി വിഭാഗത്തിൽ കൂടുതൽ ശക്തമായ മാറ്റത്തിന് നേതൃത്വം നൽകാൻ ഞങ്ങൾ മികച്ച രീതിയിൽ തയ്യാറെടുത്തിരിക്കുകയാണെന്നും ഞങ്ങളുടെ 'മേക്ക് ഇൻ ഇന്ത്യ, ഫോർ ഇന്ത്യ' സമീപനത്തിൽ നിർമ്മിച്ച ഈ ശ്രേണി ആധുനിക ഇന്ത്യൻ കുടുംബങ്ങൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്നും ലോഞ്ചിനോ ടനുബന്ധിച്ച് ബി.എസ്. എച്ച് ഹോം അപ്ലൈയൻസസ് എം.ഡി ആൻ്റ് സി.ഇ. ഒ സൈഫ് ഖാൻ പറഞ്ഞു, " ടോപ്പ് ലോഡ് വാഷിംഗ് മെഷീനുകളുടെ ഈ പുതിയ ശ്രേണിയിൽ ഉപയോക്തൃ അനുഭവം നവീകരണത്തിന് പ്രത്യേക മുൻഗണന നൽകിയിട്ടുണ്ട് .
മികച്ച പ്രകടനം ആധുനികമായി സംയോജിപ്പിക്കുന്ന ഈ വാഷിംഗ് മെഷീനുകളിൽ ആകർഷകമായ ഗ്ലാസ് ലിഡുകൾ, പ്രീമിയം ക്രോം ഫിനിഷുകൾ, ഉപയോക്താവിന് അനുയോജ്യമായ എർഗണോമിക് ഡിസൈൻ എന്നിവ നൽകിയിരിക്കുന്നു .
ബോഷ് ടോപ്പ് ലോഡ് വാഷിംഗ് മെഷീനുകളുടെ പുതിയ വിപുലീകരിച്ച ശ്രേണി 'ഡാർക്ക് ലേക്ക്', 'ബ്ലാക്ക് പേൾ', 'ഗ്രേ' തുടങ്ങിയ ആകർഷകമായ നിറങ്ങളിലും പ്രീമിയം ഫിനിഷിലും ലഭ്യമാണ് . മികച്ച പ്രകടനത്തിന് പുറമേ, 'ഫെതർ-ലൈറ്റ്' ബട്ടൺ നിയന്ത്രണങ്ങൾ, അനായാസമായ അലക്കലിനായി 'സോഫ്റ്റ്-ക്ലോസ് ടെമ്പർഡ് ഗ്ലാസ് ലിഡ്' എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.