Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലുലു മാളിൽ ജില്ലയിലെ ഏറ്റവും വലിയ ഇൻഡോർ പാർക്ക് 'ഫൺട്യൂറ' തുറന്നു; ബമ്പർ കാറോടിച്ച് കുട്ടിക്കാലത്തേക്ക് മടങ്ങി രമേഷ് പിഷാരടി

28 Jun 2026 13:31 IST

NewsDelivery

Share News :

പാലക്കാട്: ജില്ലയിലെ ഏറ്റവും വലിയ ഇൻഡോർ വിനോദ കേന്ദ്രമായ 'ലുലു ഫൺട്യൂറ' പാലക്കാട് ലുലു മാളിൽ പ്രവർത്തനമാരംഭിച്ചു. 12,000 ചതുരശ്ര അടിയിൽ ലോകോത്തര നിലവാരത്തോടെ ഒരുക്കിയിരിക്കുന്ന പാർക്കിന്റെ ഉദ്ഘാടന ചടങ്ങ് വേറിട്ടൊരു അനുഭവമായി. കണ്ണാടി സി.ജെ.ബി സ്കൂളിലെ വിദ്യാർത്ഥികൾക്കൊപ്പമെത്തിയ എം.എൽ.എയും സിനിമാ താരവുമായ രമേഷ് പിഷാരടിയാണ് ഫൺട്യൂറയുടെ ഉദ്ഘാടനം നിർവഹിച്ചത്.

KM ഷാജിയുടെ നിലപാട് ബിജെപിക്ക് അനുകൂലം; രൂക്ഷ വിമർശനവുമായി എ.കെ. ബാലൻ

ഉദ്ഘാടനത്തിന് ശേഷം പാർക്കിലെ വിവിധ കളിയിടങ്ങൾ സന്ദർശിച്ച എം.എൽ.എ, കുട്ടികൾക്കൊപ്പം ബമ്പർ കാർ റൈഡിൽ പങ്കുചേർന്ന് പൂർണ്ണമായും ഒരു കുട്ടിയായി മാറി. തെരഞ്ഞെടുപ്പിൽ രമേഷ് പിഷാരടിയുടെ എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച ഇടതുപക്ഷ സ്ഥാനാർത്ഥിയും വ്യവസായിയുമായ എൻ.എം.ആർ. റസാക്കും ബമ്പർ കാറോടിക്കാൻ ഒപ്പം കൂടിയത് ചടങ്ങിലെ കൗതുകക്കാഴ്ചയായി. രാഷ്ട്രീയ ഗോദയിലെ എതിരാളികൾ കളിമുറ്റത്ത് ഒരേ വേഗതയിൽ കാറോടിച്ചത് കാണികളിലും ചിരി പടർത്തി.

40-ലധികം റൈഡുകളുമായി വിനോദ വിരുന്ന് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന നാൽപ്പതിലധികം വിനോദങ്ങളാണ് നവീകരിച്ച ഫൺട്യൂറയിൽ സജ്ജീകരിച്ചിരിക്കുന്നത്.

വീഡിയോ ഗെയിമുകൾ, വെർച്വൽ റിയാലിറ്റി (VR) സോണുകൾ, സോഫ്റ്റ് പ്ലേ ഏരിയ.

 പ്രത്യേക റൈഡുകൾ:

മിനി തഗഡ, ബമ്പർ കാർ, ക്രേസി കാർ, ചോപ്പർ ട്രെയിൻ തുടങ്ങിയവ.

കാർണിവൽ തീമിൽ, അതീവ സുരക്ഷിതത്വത്തോടെ ഒരുക്കിയിരിക്കുന്ന ഫൺട്യൂറ ഇനി പാലക്കാട്ടുകാരുടെ പ്രിയപ്പെട്ട വിനോദ കേന്ദ്രമായി മാറും. കുടുംബസമേതം ഷോപ്പിങ്ങിനെത്തുന്നവർക്ക് മികച്ചൊരു വിനോദാനുഭവം കൂടിയാണ് ലുലു ഇതിലൂടെ സമ്മാനിക്കുന്നത്.

ചടങ്ങിൽ കണ്ണാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. രാകേഷ് 12 ആം വാർഡ് മെമ്പർ ഐ. സുധീർ, ലുലു കൊച്ചി റീജണൽ ഡയറക്ടർ സുധീഷ് ചെരിയിൽ, ഫൺട്യൂറ ജനറൽ മാനേജർ അംബികാപതി, ലുലു മീഡിയ ഹെഡ് എൻ.ബി. സ്വരാജ്, പാലക്കാട് ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ആർ. രാജീവ്, മാൾ മാനേജർ നാരായണൻ പട്ടേരി, ബിൽടെക് ഗ്രൂപ്പ് ഉടമ ബിൽടെക് രാജൻ തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News