Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാക്കറൂ ഉത്പന്നങ്ങളുടെ വ്യത്യസ്ത ശ്രേണികൾ സിനിമാതാരം കീർത്തി സുരേഷ് പുറത്തിറക്കി

25 Jan 2025 08:56 IST

Enlight Media

Share News :

കോഴിക്കോട്- വാക്കറുവിന്റെ ക്ലാസികോ, അർബാനോസ്, ആക്‌ടീവ് ബീഡ്‌സ് എന്നീ 3 പുതിയ ശ്രേണികളുടെ ലോഞ്ച് വച്ച് പ്രശസ്‌ത സിനിമാതാരവും ഫാഷൻ ഐക്കണുമായ കീർത്തി സുരേഷ് നിർവഹിച്ചു. കോഴിക്കോട് മലബാർ മരീന കൺവെൻഷൻ സെന്ററിൽ നടന്ന ചട ങ്ങിൽ വ്യവസായികളും ചാനൽ പങ്കാളികളും പങ്കെടുത്തു.

വേനൽക്കാലത്തേയ്ക്കായി 1000-ൽ അധികം പുതിയ ഉത്പന്നങ്ങളാണ് ഇവന്റ്റിൽ പ്രദർശിപ്പിച്ചത്. വാക്കറു ശ്രേണിയിലെ പുതിയ ഡിസൈനുകൾ, മെച്ചപ്പെട്ട സുഖാനുഭവം നൽകുന്ന Walkaroo+ കളക്ഷൻ, ഭാരം കുറഞ്ഞ Flip-Flopz ശ്രേണിയിലെ EVA & ഹവായ് ഉൽപ്പന്നങ്ങൾ, മേന്മയേറിയ Walkaroo Sportz എന്നിവ പ്രധാന ആകർഷണങ്ങളായിരുന്നു.

യൗവനത്തിന്റെ ഊർജ്ജവും പുതിയ ഫാഷൻ ട്രെൻഡുകളും പ്രതിഫലിക്കുന്ന വാക്കറുവിന്റെ സുഖകരമായ പുതിയ ശ്രേണി ഏതവസരത്തിനും യോജിക്കുമെന്ന് കീർത്തി സുരേഷ് അഭിപ്രായപ്പെട്ടു.

ഫാഷന് ഉപരിയായി പാദങ്ങളുടെ ശാസ്ത്രീയ വശങ്ങൾ ഉൾപ്പെടുത്താൻ ലക്ഷ്യമിടുന്നതാണ് "know your foot" (നിങ്ങളുടെ പാദത്തെ അറിയൂ) എന്ന വാക്കറുവിന്റെ പുതിയ സംരംഭം.

"ഉപഭോക്താക്കളുടെ ആവശ്യങ്ങളും ഫാഷനോടുള്ള അടങ്ങാത്ത അഭിനിവേശവും അടുത്തറിഞ്ഞ് സുഖകരമായ പാദരക്ഷകൾക്കൊപ്പം അവരുടെ ഏറ്റവും പ്രിയപ്പെട്ട ബ്രാൻഡായി മാറുവാനാണ് ഞങ്ങളാഗ്രഹിക്കുന്നത്. പാദങ്ങളാണ് നമ്മുടെ ശരീരത്തിന്റെ അടിസ്ഥാന ഘടകം, "know your foot" എന്ന ഞങ്ങളുടെ പുതിയ സംരംഭത്തിലൂടെ ശരീരത്തിന്റെ ബയോമെക്കാനിസത്തിന് ശരിയായ പിന്തുണ നൽകുന്ന പാദരക്ഷകൾ നിർമ്മിക്കുവാൻ ഞങ്ങൾ ലക്ഷ്യമിടുന്നു." വാക്കറു മാനേജിംഗ് ഡയറക്ടർ വി. നൗഷാദ് പറഞ്ഞു.്

Follow us on :

More in Related News