Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Nov 2025 21:15 IST
Share News :
25 വര്‍ഷത്തിലധികമായി കെട്ടിടനിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ട്രാക്ടര്‍ മുഹമ്മദ് ഹനീഫ കാരിയെ അഭിനന്ദിച്ച് എസിസി. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ മുഹമ്മദ് ഹനീഫ കാരി വര്‍ഷങ്ങള്‍ക്ക് മുന്‍പ് മിഡില്‍ ഈസ്റ്റിലെ ഒരു നിര്‍മാണ കമ്പനിയില്‍ ഫോര്‍മാനായി എത്തിയാണ് കെട്ടിട നിര്‍മാണ മേഖലയിലേക്ക് ചുവടുവെച്ചത്. മൂന്നു വര്‍ഷത്തിനു ശേഷം കേരളത്തിലേക്ക് മടങ്ങിയെത്തി സ്വന്തം സ്ഥാപനമായ സിമാക് ബില്‍ഡേഴ്‌സിന് തുടക്കമിട്ടു. ചേളാരിയില്‍ നടന്ന സ്‌കില്‍ ബില്‍ഡിംഗ് വര്‍ക്ക്ഷോപ്പില്‍വെച്ച് പങ്കെടുത്ത ഇദ്ദേഹത്തിന് 2024ലെ മെഗാ കോണ്‍ട്രാക്ടര്‍ ഇവന്റില്‍ സ്റ്റാര്‍ പെര്‍ഫോര്‍മര്‍ ബഹുമതി നല്‍കി. എ.സി.സിയുടെ സൈറ്റ് സേവനങ്ങളും, എട്ട് എസിടി (എസിസി സര്‍ട്ടിഫൈഡ് ടെക്‌നോളജി) ബാനറുകളും നെയിം ബോര്‍ഡുകളും ഇദ്ദേഹത്തിന് നല്‍കി. മെഡിക്ലെയിം സൗകര്യവും നല്‍കിയിട്ടുണ്ട്.
എഞ്ചിനിയറായ സഹോദരന്റെ പിന്തുണയോടെ പൊതു മേഖലയിലെ ചെറിയ നിര്‍മാണ പ്രവൃത്തികളാണ് തുടക്കത്തില്‍ ചെയ്തത്. പിന്നീട് താമസ, വാണിജ്യ കെട്ടിടങ്ങളുടെ നിര്‍മാണങ്ങളിലേക്ക് എത്തുകയും ഇപ്പോള്‍ 300ലധികം പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. എഞ്ചിനീയര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, മേസ്തിരിമാര്‍, തൊഴിലാളികള്‍ എിവരുള്‍പ്പെടെ 40ലധികം പേരാണ് ഇന്ന് കമ്പനിയിലുള്ളത്.
ആര്‍.സി.സി (റീഇന്‍ഫോഴ്‌സ്ഡ് സിമന്റ് കോണ്‍ക്രീറ്റ്) നിര്‍മ്മിതികള്‍ക്ക് ഇദ്ദേഹം പൂര്‍ണ്ണമായും എസിസി കോണ്‍ക്രീറ്റ് പ്ലസിനെയാണ് ഉപയോഗിക്കുന്നത്. ഉപഭോക്താക്കള്‍ക്കും ഇദ്ദേഹം ഇതേ ഉല്‍പ്പന്നം തെന്നയാണ് ശുപാര്‍ശ ചെയ്യാറുള്ളതും. തുടര്‍ച്ചയായ ഇടപെടലുകളും പിന്തുണയും അദ്ദേഹത്തിന് എസിസിയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കി.
എസിസി നല്‍കി വരുന്ന ഈ പിന്തുണയിലും ഉല്‍പ്പന്ന മികവിലും ഹനീഫയുടെ നേതൃത്വത്തിലുള്ള സിമാക് ബില്‍ഡേഴ്‌സ് കേരളത്തിലെ നിര്‍മ്മാണ മേഖലയില്‍ ഇന്നും വിശ്വാസ്യതയോടെ തുടരുന്നു. ഗുണനിലവാരമുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതില്‍ എസിസിയുമായുള്ള അദ്ദേഹത്തിന്റെ ദീര്‍ഘകാല ബന്ധം മുഖ്യപങ്ക് വഹിക്കുന്നുണ്ട്.
Follow us on :
Tags:
More in Related News
Please select your location.