Tue Dec 12, 2023 10:56 PM 1ST

Location  

Sign In

₹99,000ന് 3 ബെഡ്‌റൂം + ഡൈനിങ് ഹാൾ! സോഡിയയുടെ 5 ഷോറൂമുകൾ നാളെ തുറക്കും; ഫർണിച്ചർ വിപണിയിൽ തരംഗമാകാൻ ZODIYA

18 Aug 2026 08:31 IST

NewsDelivery

Share News :

91 വർഷം മുമ്പ് 1935-ൽ മരവ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായിരുന്ന കല്ലായിയിൽ മുഹമ്മദീയ ടിമ്പർ മില്ല് സ്ഥാപിച്ച തറവട്ടത്ത് മാളിയേക്കൽ മൊയ്തീൻ ഹാജിയുടെ പിൻമുറക്കാരാണ് ZODIYA ബ്രാന്റിന്റെ അണിയറ പ്രവർത്തകർ

കോഴിക്കോട്: കേരളത്തിലെ ഫർണിച്ചർ വിപണിയിൽ സാധാരണക്കാർക്ക് വിലക്കുറവിന്റെയും ഗുണമേന്മയുടെയും പുതിയൊരു ഷോപ്പിംഗ് അനുഭവം പകരാൻ സോഡിയ ബുധനാഴ്ച (19-08-2026) ഒരേസമയം അഞ്ചു ഷോറൂമുകൾ തുറക്കുന്നു. കോഴിക്കോട് ഹൈലൈറ്റ് മാൾ, കണ്ണൂർ, മുക്കം, ഉള്ളിയേരി, ഒളവണ്ണ എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകൾ ഉദ്ഘാടനത്തിന് സജ്ജമായത്. ഉദ്ഘാടകന്റെ പേര് ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും കേരളത്തിലെ ജനപ്രിയനായ ഒരാൾ അഞ്ചു ഷോറൂമുകളിലും ഹെലികോപ്ടറിലെത്തി ഷോറൂം ഉദ്ഘാടനം നിർവഹിക്കുമെന്ന് ബ്രോണറ്റ് ഗ്രൂപ്പ് ഫൗണ്ടർ സി.ഇ.ഒ ഷഹീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരം എല്ലാ വിഭാഗം ഉപയോക്താക്കൾക്കും അവരുടെ ബജറ്റിന് അനുയോജ്യമായ രീതിയിൽ തിരഞ്ഞെടുക്കാൻ കഴിയുന്ന തരത്തിലാണ് ഓരോ ഷോറൂമിലും ഒരുക്കിയിരിക്കുന്നത്. മൂന്ന് ബെഡ് റൂമും ഡൈനിങ് ഹാളും 99000 രൂപയ്ക്ക് സെറ്റ് ചെയ്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇടനിലക്കാരില്ലാതെ സ്വന്തം ഫാക്ടറിയിൽനിന്നും നേരിട്ട് ഫർണിച്ചർ എത്തിക്കാൻ സാധിക്കുന്നതിനാലാണ് ഉപയോക്താക്കൾക്ക് ഇത്രയും ആകർഷകമായ ബജറ്റിൽ നൽകാനാകുന്നത്.

ഓരോ വീടിന്റെയും ആവശ്യങ്ങളും ലഭ്യമായ സ്‌പേസും വ്യത്യസ്തമാണെന്ന തിരിച്ചറിവിൽ, ഉപയോക്താക്കളുടെ ആവശ്യാനുസരണം തിരഞ്ഞെടുക്കാനും ആവശ്യമായിടത്ത് കസ്റ്റമൈസേഷൻ ഓപ്ഷനുകൾ പ്രയോജനപ്പെടുത്താനും zodiaയിൽ സൗകര്യമുണ്ട്. ഷോറൂം അനുഭവത്തിനൊപ്പം, zodiaയുടെ വെബ്‌സൈറ്റ് വഴിയും ഉപഭോക്താക്കൾക്ക് വീട്ടിലിരുന്ന് ഉൽപ്പന്നങ്ങൾ പരിചയപ്പെടാനും തിരഞ്ഞെടുക്കാനും വാങ്ങാനും സാധിക്കും.

ബുധനാഴ്ച ഉദ്ഘാടനത്തോടനുബന്ധിച്ച് അഞ്ച് ഷോറൂമുകളിലും പ്രത്യേക ഉദ്ഘാടന പരിപാടികളും വിവിധ ഓഫറുകളും ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയതായും മാനേജ്‌മെന്റ് വ്യക്തമാക്കി. 91 വർഷം മുമ്പാണ് ഫർണിച്ചർ രംഗത്തേക്കുള്ള സോഡിയയുടെ വരവ്. 1935-ൽ മരവ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായിരുന്ന കല്ലായിയിൽ തറവട്ടത്ത് മാളിയേക്കൽ മൊയ്തീൻ ഹാജി ആരംഭിച്ച മുഹമ്മദീയ ടിമ്പർ മില്ലിൽ നിന്നാണ് ഈ പാരമ്പര്യത്തിന്റെ തുടക്കം. ജർമ്മനിയിൽ നിന്ന് മെഷിനുകൾ എത്തിച്ച്, ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കണമെന്ന ആശയത്തോടെയായിരുന്നു അന്നത്തെ സംരംഭത്തിന്റെ തുടക്കം.

മികച്ച ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ ഉപയോക്താക്കളിലേക്ക് എത്തിക്കുകയാണ് സോഡിയയുടെ ലക്ഷ്യം. ഫർണിച്ചറിന് പുറമേ, വീട്ടിലേക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങളായ യൂട്ടിലിറ്റി, ഡെക്കോർ ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരവും സോഡിയയിൽ ലഭ്യമാകും. വാർത്താസമ്മേളനത്തിൽ ചെയർമാൻ ഹാരിസ് കെ.പി, എം.ഡി അബ്ദുൽ നസീൽ, ബാസിൽ, സകരിയ്യ, ഫിറോസ് ലാൽ തുടങ്ങിയവരും സംസാരിച്ചു.

Follow us on :

More in Related News