Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാംസങ് ഗാലക്സി ഫോൾഡ് 7, ഫ്ളിപ് 7 ഇന്ത്യയിലെ ആദ്യ റീട്ടെയിൽ ലോഞ്ച് മൈജിയുടെ നേതൃത്വത്തിൽ നടന്നു

19 Jul 2025 23:33 IST

NewsDelivery

Share News :


സാംസങ് ഗാലക്സി ഇസെഡ് ഫോൾഡ് 7, ഇസെഡ് ഫ്ളിപ് 7, സാംസങ് ഗാലക്സി വാച്ച് 8 സീരീസ് എന്നിവയുടെ ഇന്ത്യയിലെ ആദ്യ ലോഞ്ച് സാംസങ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് രാജു ആന്റണി പുല്ലൻ , മൈജിയുടെ ചെയർമാൻ എ. കെ. ഷാജി, സാംസങ് സൗത്ത് എക്സ്പാറ്റ് ജുൻ ഹ്വ കിം, സാംസങ് റീട്ടെയിൽ മാർക്കറ്റിംങ് ഹെഡ് ഋഷി കുൽശ്രസ്ത, സാംസങ് റീജിയണൽ സെയിൽസ് മാനേജർ പ്രേംകൃഷ്ണൻ എം. എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു.


കോഴിക്കോട്: ലോകപ്രശസ്ത സ്മാർട്ട്ഫോൺ ബ്രാൻഡായ സാംസങ് ഏറ്റവും പുതിയതായി പുറത്തിറക്കിയ ഫോൾഡബിൾ ഫോണുകളായ സാംസങ് ഗാലക്സി ഇസെഡ് ഫോൾഡ് 7, ഇസെഡ് ഫ്ളിപ് 7, സാംസങ് ഗാലക്സി വാച്ച് 8 സീരീസ് എന്നിവയുടെ ഇന്ത്യയിലെ ആദ്യ ലോഞ്ച് മൈജിയുടെ നേതൃത്വത്തിൽ കോഴിക്കോട് നടന്നു. സാംസങ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് രാജു ആന്റണി പുല്ലൻ, മൈജിയുടെ ചെയർമാൻ എ. കെ. ഷാജി, സാംസങ് റീട്ടെയിൽ മാർക്കറ്റിംങ് ഹെഡ് ഋഷി കുൽശ്രസ്ത, സാംസങ് സൗത്ത് എക്സ്പാറ്റ് ജുൻ ഹ്വ കിം, സാംസങ് റീജിയണൽ സെയിൽസ് മാനേജർ പ്രേംകൃഷ്ണൻ എം എന്നിവർ പങ്കെടുത്തു.

മൈജിയും സാംസങും 19 വർഷത്തോളമായി ചേർന്ന് പ്രവർത്തിക്കുന്നു. കഴിഞ്ഞ വർഷം സാംസങ് ഫോണുകളിൽ മാത്രമുള്ള മൈജിയുടെ ടേൺ ഓവർ 700 കോടിയായിരുന്നു. ഈ വർഷം മൈജി ലക്ഷ്യം വെക്കുന്നത് ഇത് 1000 കോടിയിലേക്ക് എത്തിക്കുക എന്നതാണെന്ന് മൈജിയുടെ ചെയർമാൻ എ. കെ ഷാജി പറഞ്ഞു.

സാംസങിന്റെ ഇന്ത്യയിലെ നമ്പർ വൺ റീജിയണൽ പാർട്ട്ണർ മൈജിയാണെന്നും മൈജി മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നതിനൊപ്പം മൈജി സാംസങ് ബന്ധം മറ്റൊരു തലത്തിലേക്ക് വളരുകയാണെന്നും സാംസങ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് രാജു ആന്റണി പുല്ലൻ പറഞ്ഞു. ഫോൾഡ് 7 , ഫ്ളിപ് 7 ഫോണുകളിൽ AI ഒരു കമ്പാനിയനെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും ഏതൊരാൾക്കും എളുപ്പത്തിൽ അക ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ഇത് ഒരുക്കിയിട്ടുള്ളതെന്നും ഏറ്റവും തിക്നെസ് കുറഞ്ഞ ഏറ്റവും സ്മാർട്ടായിട്ടുള്ള ഫോണുകളാണ് ഇവയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


4.2mm തിക്നെസോട് കൂടി സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പ്സെറ്റുമായി എത്തിയ ഫോൾഡ് 7 ക്യാമറ ഫീച്ചേഴ്സിൽ മുൻപന്തിയിലാണ്. 200 മെഗാ പിക്സൽ ക്യാമറയാണ് ഫോൾഡ് 7 ന് സാംസങ് നൽകിയിരിക്കുന്നത്. സാംസങിന്റെ എക്സിനോസ് 2500 ചിപ്പിൽ വരുന്ന ഏറ്റവും സ്ലിം ആയ ഗാലക്സി ഫ്ളിപ് ഫോണാണ് ഇസെഡ് ഫ്ളിപ് 7.


ലോഞ്ചിനോടനുബന്ധിച്ച് ഒട്ടനവധി ഓഫറുകളാണ് മൈജിയും സാംസങ്ങും കൂടി ഒരുക്കിയിരിക്കുന്നത്. 256 GB യുടെ വിലയിൽ 512 GB സ്വന്തമാക്കാം എന്നതാണ് ഇതിൽ ഏറ്റവും ആകർഷകമായ ഒന്ന്. കൂടാതെ പ്രതിദിനം 243 രൂപയ്ക്ക് ഫോൾഡ് 7 , 512 GB കസ്റ്റമേഴ്സിന് സ്വന്തമാക്കാം. ഇതിൽ 24 മാസ തവണ വ്യവസ്ഥയിൽ സീറോ ഡൗൺപേയ്മെന്റും സീറോ ഇന്ററസ്റ്റ് സ്കീമും മൈജി ഒരുക്കിയിരിക്കുന്നു. ഇന്ത്യയിൽ സാംസങിന്റെ ഏറ്റവും വലിയ RRF പാർട്ട്ണറാണ് മൈജി, അതിനാൽ ഏറ്റവും കൂടുതൽ സ്റ്റോക്കും ഏറ്റവും കൂടുതൽ കളർ വേരിയന്റുകളും ആദ്യം എത്തിയിരിക്കുന്നത് മൈജിയിലാണ്. ഇസെഡ് ഫോൾഡ് 7 നും ഇസെഡ് ഫ്ളിപ് 7 നും ആദ്യം സ്വന്തമാക്കാനുള്ള അവസരം മൈജി കസ്റ്റമേഴ്സിനായി ഒരുക്കിയിരിക്കുന്നു. പഴയ ഫോണുകൾ ഏറ്റവും മികച്ച വിലയിൽ എക്സ്ചേഞ്ച് ചെയ്ത് പുതിയ ഫോൾഡ് 7 നും ഫ്ളിപ് 7 നും സ്വന്തമാക്കാനുള്ള സ്പെഷ്യൽ അവസരവും മൈജിയിലുണ്ട്.


ഫോൾഡ് 7, ഫ്ളിപ് 7 എന്നിവ ആദ്യം പർച്ചേസ് ചെയ്യുന്ന കസ്റ്റമേഴ്സിന് മൈജിയുടെ ഡബിൾ ലോയൽറ്റി പോയന്റ് ലഭിക്കുന്നതാണ്. ഈ ലോയൽറ്റി പോയന്റ്സ് ഉപയോഗിച്ച് കസ്റ്റമേഴ്സിന് അഡീഷണൽ പർച്ചേസ് നടത്താവുന്നതാണ്. കൂടാതെ കസ്റ്റമേഴ്സിന് 24,000 രൂപയുടെ ബെനഫിറ്റ് ലഭിക്കുന്നതാണ്. ഇതിന് പുറമെ 256 ഏആ ഫോൾഡ് 7 ഫോണുകളുടെ വിലയിൽ 512 ഏആ ഫോണുകൾ വാങ്ങാനുള്ള അവസരവുമുണ്ട്. മൈജിയുടെ 131 ഷോറൂമുകളിൽ നിന്ന് ഈ ഫോണുകൾ നേരിട്ട് എക്സ്പീരിയൻസ് ചെയ്ത് സ്വന്തമാക്കാവുന്നതാണ്. ഒപ്പം മികച്ച EMI സ്കീമുകളും ലഭ്യമാണ്. കസ്റ്റമേഴ്സിനെ സഹായിക്കാനായി 260+ സാംസങ് സ്പെഷ്യലൈസ്ഡ് ടീം അംഗങ്ങൾ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലുണ്ട്.


ഗാലക്സി ഇസെഡ് സീരീസിലെ പുത്തൻ യുഗത്തിന് ആരംഭം കുറിച്ചുകൊണ്ടാണ് ഗാലക്സി ഇസെഡ് ഫോൾഡ് 7, ഗാലക്സി ഇസെഡ് ഫ്ളിപ് 7 ഫോണുകൾ സാംസങ് അവതരിപ്പിച്ചിരിക്കുന്നത്. ഗാലക്സി എസ്25 അൾട്രയേക്കാൾ കട്ടി കുറഞ്ഞ മോഡലാണ് ഇസെഡ് ഫോൾഡ് 7. എന്നാൽ വലിയ കവർ സ്ക്രീനും, അപ്ഗ്രേഡഡ് ക്യാമറകളും ശക്തമായ എക്സിനോസ് 2500 ചിപ്പും ഇസെഡ് ഫ്ളിപ് 7 ൽ ഉണ്ട്.

8 ഇഞ്ച് ഫോൾഡബിൾ ഡിസ്പ്ലെ, 200 എംപി പ്രധാന സെൻസർ സഹിതമുള്ള ട്രിപ്പിൾ റിയർ ക്യാമറ, 1 ടിബി വരെ സ്റ്റോറേജ് എന്നിവയാണ് സെഡ് ഫോൾഡ് 7ന്റെ പ്രത്യേകതകൾ. 4.1 ഇഞ്ച് എക്സ്റ്റേണൽ ഡിസ്പ്ലെ, 6.9 ഇഞ്ച് ഡൈനാമിക് അമോൽഡ് 2X ഡിസ്പ്ലെ, 4,300 എംഎഎച്ച് ബാറ്ററി, 50 എംപി വൈഡ്, 12 എംപി അൾട്രാവൈഡ് ഇരട്ട റിയർ ക്യാമറ, 10 എംപി സെൽഫി ക്യാമറ, എ ഐ ഫീച്ചറുകൾ തുടങ്ങിയവയാണ് ഗാലക്സി ഇസെഡ് ഫ്ളിപ് 7ന്റെ പ്രത്യേകതകൾ .

ഏറ്റവും ബെസ്റ്റ് പ്രൈസിലും ഓഫറുകളിലും നിങ്ങളുടെ ഫോൾഡ് 7 ഫ്ളിപ് 7 ഫോണുകൾ സ്വന്തമാക്കാനായി ഇപ്പോൾ തന്നെ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകൾ സന്ദർശിക്കുക.

Follow us on :

More in Related News