Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിഗ്മ സ്ക്വയർ ബിൽഡേഴ്സിന്റെ വാർഷികം ആഘോഷിച്ചു.

19 May 2025 13:39 IST

Enlight News Desk

Share News :

ചാലക്കുടി: മുരിങ്ങൂർ കല്ലുംകടവ് റോഡ് ഇസ്രായേൽ ടവറിൽ പ്രവർത്തിക്കുന്ന സിഗ്മ സ്ക്വയർ ബിൽഡേഴ്സിന്റെ വാർഷികാഘോഷം കാരുണ്യ പ്രവാഹ വേദിയായി. നൈജോ പുല്ലേലിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സിഗ്മ സ്ക്വയർ ബിൽഡേഴ്സിന്റെ വാർഷികാഘോഷം പഞ്ചായത്ത് മെമ്പർ റിൻസി ഉൽഘാടനം ചെയ്തു. നൈജോ പുല്ലേലിയെപ്പോലുള്ള ബിസിനസുകാർ സമൂഹത്തിന് കരുത്തു പകരുന്നുവെന്ന് പഞ്ചായത്ത് മെമ്പർ പറഞ്ഞു.ബേബി പല്ലിശ്ശേരി,കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ജോസി തുമ്പാനത്ത് , ഗായകൻ ബാബു ചാലക്കുടി എന്നിവർ പ്രസംഗിച്ചു. നിർധനർക്കുള്ള ചികിത്സാ ധനസഹായം യോഗത്തിൽ വിതരണം ചെയ്തു. ഇതോടൊപ്പം 150 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. യോഗത്തിന് ജയഗോപാൽ മാസ്റ്റർ സ്വാഗതവും നൈസി ബേബി നന്ദിയും പറഞ്ഞു. ഗായകൻ ബാബു ചാലക്കുടിയുടെ മനോഹര ഗാനങ്ങൾ യോഗത്തിന് ഉണർവ്വേകി.

Follow us on :

More in Related News