Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റിപ്പോ 6.5 ശതമാനമായി നിലനിർത്തിയേക്കും:പണലഭ്യത ഉയര്‍ത്തുന്ന നടപടികള്‍ക്കും റിസര്‍വ് ബാങ്ക് തയാറാവില്ല

07 Aug 2024 07:09 IST

Enlight News Desk

Share News :

ന്യൂ ഡൽഹി: റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ 6.5 ശതമാനമായി നിലനിർത്തിയേക്കും. നാണയപ്പെരുപ്പ ഭീഷണി പൂര്‍ണമായും ഒഴിവാകാത്തതിനാല്‍ വിപണിയിലെ പണലഭ്യത ഉയര്‍ത്തുന്ന യാതൊരു നടപടികള്‍ക്കും റിസര്‍വ് ബാങ്ക് തയാറാവില്ലെന്ന് ധനകാര്യ വിദഗ്ധര്‍ പറയുന്നു. ജിഡിപി വളര്‍ച്ചാ നിരക്കും നാണയപ്പെരുപ്പവും വ്യാവസായിക ഉത്പാദന സൂചികയിലെ മാറ്റങ്ങളും കണക്കിലെടുത്ത് ഡിസംബറിന് ശേഷം മാത്രമേ പലിശയില്‍ മാറ്റം വരുത്താനിടയുള്ളെന്നും അവര്‍ പറയുന്നു. അതേസമയം ഡിസംബറില്‍ പലിശ കുറയ്ക്കല്‍ നടപടികള്‍ റിസര്‍വ് ബാങ്ക് ആരംഭിക്കുമെന്ന് ബാങ്ക് ഒഫ് അമേരിക്കയുടെ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

റിസര്‍വ് ബാങ്കില്‍ നിന്നും ബാങ്കുകള്‍ വാങ്ങുന്ന വായ്പകളുടെ പലിശയായ റിപ്പോ നിരക്ക് 2023 ഫെബ്രുവരിക്ക് ശേഷം 6.5 ശതമാനത്തില്‍ തുടരുകയാണ്. കാലാവസ്ഥാ വ്യത്യയാനം മൂലം ഉത്പാദനത്തിലെ ഇടിവ് മൂലം ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം രൂക്ഷമായി തുടരുന്നതാണ് റിസര്‍വ് ബാങ്കിന് വെല്ലുവിളി സൃഷ്ടിക്കുന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസിന്‍റെ അധ്യക്ഷതയില്‍ നടക്കുന്ന ഇത്തവണത്തെ ധന അവലോകനത്തിലും റിസര്‍വ് ബാങ്ക് തൽസ്ഥിതി തുടരാനാകും തീരുമാനിക്കുക. നാണയപ്പെടുപ്പം 5.1 ശതമാനമായി ഉയര്‍ന്നതാണ് റിസര്‍വ് ബാങ്കിന് വെല്ലുവിളി.

 അടുത്ത മാസം നടക്കുന്ന ഫെഡറല്‍ റിസര്‍വിന്‍റെ യോഗത്തില്‍ അമേരിക്കയിലെ പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചേക്കും. പലിശ നിരക്കില്‍ അര ശതമാനം വരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകളനുസരിച്ച് അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് രണ്ട് വര്‍ഷത്തെ ഉയര്‍ന്ന തലത്തിലാണ്. ബാങ്ക് ഒഫ് ഇംഗ്ലണ്ട് മാന്ദ്യം നേരിടുന്നതിന് കഴിഞ്ഞ വാരം പലിശ കുറച്ചിരുന്നു. എന്നാല്‍ വിലക്കയറ്റം രൂക്ഷമായതോടെ ബാങ്ക് ഒഫ് ജപ്പാന്‍ പലിശ വർധിപ്പിച്ചു.


Follow us on :

More in Related News