Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Nov 2026 11:50 IST
Share News :
കൊച്ചി: വിദ്യാർഥികളുടെ പഠനത്തിനും ബിസിനസുകളുടെ പ്രവർത്തനക്ഷമതയ്ക്കുമായി പുതിയ എഐ അധിഷ്ഠിത ലാപ്‌ടോപ്പുകൾ അവതരിപ്പിച്ച് എച്ച്.പി. ഒമ്നിബുക്ക് 5, പ്രോബുക്ക് 4 ജി2ഐഎസ് എന്നീ ലാപ്‌ടോപ്പുകളാണ് പുറത്തിറക്കിയത്.
ഇന്റൽ കോർ 7 പ്രോസസറും 16 TOPS വരെ എൻപിയു ശേഷിയുമുള്ള ഒമ്നിബുക്ക് 5-ൽ ഒ എൽഇ ഡി ഡിസ്പ്ലേ, 42 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ബാറ്ററി ലൈഫ്, 1.16 കിലോഗ്രാം ഭാരം എന്നിവയുണ്ട്. നാല് നിറങ്ങളിൽ ലഭ്യമാകുന്ന ലാപ്‌ടോപ്പിൽ സ്മോക്ക് സിൽവർ, സ്റ്റാർലിറ്റ് ബ്ലൂ, പിയോണി പിങ്ക്, സോഫ്റ്റ് ഹണിഡ്യൂ എന്നീ നിറങ്ങളാണുള്ളത്.
എച്ച്.പിയുടെ ഏറ്റവും കനം കുറഞ്ഞ ബിസിനസ് നോട്ട്ബുക്കായ പ്രോബുക്ക് 4 ജി2ഐഎസ്- ന് 12 മില്ലിമീറ്റർ കനവും 1.18 കിലോഗ്രാം മുതൽ ആരംഭിക്കുന്ന ഭാരവുമുണ്ട്. 14 ഇഞ്ച് 2.8കെ ഒ എൽഇ ഡി ഡിസ്പ്ലേ, 17 TOPS വരെ എൻപിയു ശേഷി, 32 ജിബി വരെ മെമ്മറി, 1 ടിബി സ്റ്റോറേജ്, എഐ അധിഷ്ഠിത ശബ്ദ നിയന്ത്രണം, സുരക്ഷാ സംവിധാനങ്ങൾ എന്നിവയാണ് പ്രധാന സവിശേഷതകൾ.
ഒമ്നിബുക്ക് 5-ന് 1,09,999 രൂപ മുതലാണ് വില. ഓഫറുകളിലൂടെ 79,999 രൂപയ്ക്ക് വാങ്ങാം. പ്രോബുക്ക് 4 G2iS-ന് 86,000 രൂപയും നികുതിയുമാണ് പ്രാരംഭ വില. നവംബർ 10 വരെ എച്ച്.പി. ഓൺലൈൻ സ്റ്റോർ, എച്ച്.പി. വേൾഡ് സ്റ്റോർ എന്നിവ വഴി മുൻകൂട്ടി ബുക്ക് ചെയ്യാം.
Follow us on :
Tags:
More in Related News
Please select your location.