Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോജിസ്റ്റിക്‌സ്, വിതരണ ശൃംഖല, ഗതാഗതം* *ആദ്യ അന്താരാഷ്ട്ര കോൺഫറൻസിന് എൻ ഐ ടി സി യിൽ തുടക്കം*

22 May 2024 17:42 IST

- Koya kunnamangalam

Share News :


കോഴിക്കോട്: സെൻ്റർ ഓഫ് എക്‌സലൻസ് ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈചെയിൻ മാനേജ്‌മെൻ്റ് (സി ഒഇഎൽഎസ്‌സിഎം) സംഘടിപ്പിക്കുന്ന ലോജിസ്റ്റിക്‌സ്, സപ്ലൈ ചെയിൻ ആൻഡ് ട്രാൻസ്‌പോർട്ടേഷൻ (ഐസിഎൽഎസ്‌ടി) 2024- എന്ന പ്രഥമ രാജ്യാന്തര സമ്മേളനം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിൽ (എൻഐടിസി) ബുധനാഴ്ച ആരംഭിച്ചു. ലോജിസ്റ്റിക്‌സ്, സപ്ലൈ ചെയിൻ മാനേജ്‌മെൻ്റ്, ഗതാഗതം എന്നി മേഖലകളിലെ വിദഗ്ധരെയും പ്രൊഫഷണലുകളെയും പങ്കെടുപ്പിച്ച് ഈ മേഖലകളിലെ നൂതന ആശയങ്ങളും പുരോഗതിയും ചർച്ചചെയ്യുകയാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന കോൺഫെറൻസിന്റെ ലക്‌ഷ്യം. 

നവി മുംബൈയിലെ ജവഹർലാൽ നെഹ്‌റു തുറമുഖ അതോറിറ്റി ചെയർമാൻ ശ്രീ ഉൻമേഷ് ശരദ് വാഗ് പരിപാടി ഉദ്ഘാടനം ചെയ്തു. ലോജിസ്റ്റിക് മേഖലയിൽ ചെലവ് കുറയ്ക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ച് ശ്രീ ഉൻമേഷ് തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. 

ലോജിസ്റ്റിക് മേഖലയിൽ ലഭ്യമായ വിദഗ്ധരുടെ ലഭ്യതയും ആവശ്യകതകളും തമ്മിലുള്ള വിടവ് നികത്തേണ്ടതിൻ്റെ പ്രാധാന്യവും അദ്ദേഹം സൂചിപ്പിച്ചു. ഈ മേഖലകളിൽ വൈദഗ്ധ്യമുള്ള ആളുകൾക്ക് മികച്ച ജോലിസാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻഐടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫ.പ്രസാദ് കൃഷ്ണ അധ്യക്ഷത വഹിച്ചു. അടിസ്ഥാന സൗകര്യമേഖലയിൽ രാജ്യം വൻതോതിലുള്ള വളർച്ച കൈവരിച്ചുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ ലോജിസ്റ്റിക്, സപ്ലൈ ചെയിൻ രംഗങ്ങളിൽ മികച്ച മുന്നേറ്റം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോജിസ്റ്റിക്‌സും സപ്ലൈ ചെയിൻ മാനേജ്‌മെൻ്റും മെച്ചപ്പെടുത്തുന്നതിന് മൾട്ടി മോഡൽ ഗതാഗതത്തിൻ്റെ ആവശ്യകതയെക്കുറിച്ച് സിഎസ്ഐആർ-സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും ഉദ്ഘാടന സെഷനിലെ വിശിഷ്ടാതിഥിയുമായ പ്രൊഫ. മനോരഞ്ജൻ പരിദ പരാമർശിച്ചു. 

ഐഐടി ബോംബെയിലെ പ്രൊഫ. നാരായൺ രംഗരാജ്, കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെ മാരിടൈം വിദഗ്ധനും അസോസിയേറ്റ് ഡയറക്ടറുമായ ശ്രീ രാജേഷ് മേനോൻ, വധവൻ തുറമുഖ പദ്ധതിയുടെ ടെക്നിക്കൽ ഡയറക്ടർ ശ്രീ എസ്.വി. മാദഭവി, സി ഓ ഇ എൽ എസ് സി ചെയർപേഴ്സൺ ഡോ.വിനയ് പണിക്കർ, . ഐസിഎൽഎസ്ടി ഓർഗനൈസിംഗ് സെക്രട്ടറിമാരായ ഡോ.ഹരികൃഷ്ണ എം, ഡോ.പ്രദീപ്മോൻ ടി.ജി എന്നിവരും സംസാരിച്ചു.

ശ്ൻമേഷ് ശരദ് വാഗ്, ശ്രീ എസ്.വി. മാദഭവി, പ്രൊഫ. മനോരഞ്ജൻ പരിദ, ശ്രീ രാജേഷ് മേനോൻ, പ്രൊഫ.ഗിൽഹെം ഫ്രാൻസിസ്കോ ഫ്രെഡറിക്കോ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. കേരള എക്‌സ്‌പോർട്ടേഴ്‌സ് ഫോറവുമായി സഹകരിച്ച് ഒരു പാനൽ ചർച്ചയും നടന്നു. കലാമണ്ഡലം സംഗീത പ്രസാദും സംഘവും അവതരിപ്പിക്കുന്ന നൃത്ത സമന്വയവും പരിപാടിയുടെ ഭാഗമാണ്. സമ്മേളനം വെള്ളിയാഴ്ച സമാപിക്കും.

Follow us on :

More in Related News