Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Aug 2026 06:37 IST
Share News :
കോഴിക്കോട്: സ്ത്രീകൾക്കായി മാത്രമുള്ള എഐ അധിഷ്ഠിത ഹോളിസ്റ്റിക് വെൽനസ് കേന്ദ്രമെന്ന നിലയിൽ ഹൈലൈറ്റ് ഗ്രൂപ്പിന്റെ ‘മന്ദാര വിമൻസ് വെൽനസ്’ കോഴിക്കോട്ട് പ്രവർത്തനം ആരംഭിച്ചു. കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപം ഒരുക്കിയിരിക്കുന്ന കേന്ദ്രം ഗർഭകാലം, പ്രസവാനന്തരം, ആർത്തവവിരാമം, വാർദ്ധക്യം തുടങ്ങി സ്ത്രീകളുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലെ ആരോഗ്യ-വെൽനസ് ആവശ്യങ്ങൾ ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്.
ഐഒടി സാങ്കേതികവിദ്യയും ആരോഗ്യ സെൻസറുകളും ഉൾപ്പെടുന്ന 20 ആധുനിക സ്വകാര്യ കോട്ടേജുകളാണ്മന്ദാരയിൽ ഒരുക്കിയിരിക്കുന്നത്. ആധുനിക മെഡിക്കൽ സാങ്കേതികവിദ്യ, ആയുർവേദം, എഐ അധിഷ്ഠിത വെൽനസ് സംവിധാനങ്ങൾ എന്നിവ സംയോജിപ്പിച്ചാണ് ഇവിടെ സേവനങ്ങൾ ലഭ്യമാക്കുന്നത്.
ഹൈപ്പർബെറിക് ഓക്സിജൻ ചേംബർ, ഹൈഫെം പെൽവിക് സ്ട്രെങ്ത് തെറാപ്പി, ഇൻഫ്രാറെഡ് ലൈറ്റ് തെറാപ്പി, എഐ അധിഷ്ഠിത ക്ലിനിക്കൽ സ്പാ, പ്രകൃതിദത്ത ഡിറ്റോക്സ് രീതികൾ, പ്രത്യേക ന്യൂട്രീഷൻ ഡയറ്റ് തുടങ്ങിയ സൗകര്യങ്ങളും മന്ദാരയുടെ പ്രത്യേകതകളാണ്. പ്രസവാനന്തര പരിചരണത്തിനായി 24 മണിക്കൂർ ബേബി നഴ്‌സറിയും ഇൻഫന്റ് സ്പായും കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.
സ്ത്രീകളുടെ ആരോഗ്യസുരക്ഷയ്ക്ക് മുൻഗണന നൽകുന്ന മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ് മന്ദാരയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ പറഞ്ഞു.
യഥാർത്ഥ പുരോഗതിയിൽ സ്ത്രീകളുടെ ആരോഗ്യവും ക്ഷേമവും ഉൾപ്പെടണമെന്ന വിശ്വാസത്തിന്റെ പ്രതിഫലനമാണ് മന്ദാരയെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ് പറഞ്ഞു.
ലോകോത്തര നിലവാരത്തിലുള്ള പരിചരണത്തിനൊപ്പം പ്രകൃതിദത്തമായ ചികിത്സാ രീതികളിലൂടെ ശാന്തമായി വീണ്ടെടുക്കാനും ഊർജസ്വലരാകാനും അനുയോജ്യമായ അന്തരീക്ഷമാണ് മന്ദാരയിൽ ഒരുക്കിയിരിക്കുന്നതെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് ഹെൽത്ത്‌കെയർ വിഭാഗം സിഇഒ ഡോ. അസ്ഹർ മുബാറക് പറഞ്ഞു.
ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും:
mandarawellness.in ഫോൺ: +91 99612 00055
Follow us on :
Tags:
Please select your location.