Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മധുരം പങ്കിട്ട് നഗരയാത്ര; കോഴിക്കോട്ട് ‘മധുരവണ്ടി’യുമായി ബേക്കേഴ്സ് അസോസിയേഷൻ

06 Oct 2026 21:36 IST

NewsDelivery

Share News :

മധുരം പങ്കിട്ട് നഗരയാത്ര; കോഴിക്കോട്ട് ‘മധുരവണ്ടി’

കോഴിക്കോട്: ബേക്കേഴ്സ് എക്സ്പോയുടെ പ്രചാരണത്തിന്റെ ഭാഗമായി ബേക്കേഴ്സ് അസോസിയേഷൻ (ബേക്ക്) അംഗങ്ങളും കുടുംബാംഗങ്ങളും കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കർ ബസിൽ നഗരയാത്ര നടത്തി. പൊതുജനങ്ങൾക്ക് കേക്കും വിവിധ പലഹാരങ്ങളും വിതരണം ചെയ്ത ‘മധുരവണ്ടി നഗരവീഥിയിൽ’ യാത്ര നഗരത്തിൽ വേറിട്ട കാഴ്ചയായി.

അങ്കമാലിയിൽ ഒക്ടോബർ 9 മുതൽ 11 വരെ നടക്കുന്ന ബേക്കേഴ്സ് എക്സ്പോയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കെ.എസ്.ആർ.ടി.സി ടെർമിനലിൽ നടന്ന ചടങ്ങിൽ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ബിബി മാത്യു യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ബേക്ക് ജില്ലാ പ്രസിഡന്റ് ദേവദാസ് തായാട്ട് അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി എം.എം. അബ്ദുൽ സലാം, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി. മുഹമ്മദ്, കെ.ആർ. രഞ്ജിത്, നൗഫൽ മണലൊടി, യു.വി. മഖ്ബൂൽ, എം. പ്രദീപ്, എ.കെ. ജുനൈസ് എന്നിവർ സംസാരിച്ചു. സ്മാർട്ട് ടീം നേതാക്കളായ പി.പി. ജസീൽ, ഷമാസ് സ്വീറ്റ് വാലി, സജാദ് പാരഡൈസ്, ഷാമിൽ പാരഡൈസ് എന്നിവരും പങ്കെടുത്തു.

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച യാത്ര ബാങ്ക് റോഡ്, മാനാഞ്ചിറ, പുഷ്പ ജംഗ്ഷൻ, ഭട്ട് റോഡ് വഴി കോർപ്പറേഷൻ ഓഫീസിന് സമീപത്തെ ബീച്ചിൽ സമാപിച്ചു. ടൗൺ എസ്.ഐ എം. ഷിനാഭ് കേക്ക് മുറിച്ച് പരിപാടിക്ക് സമാപനം കുറിച്ചു.

Follow us on :

More in Related News