Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Nov 2024 15:43 IST
Share News :
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 7150 രൂപയിലെത്തി. പവന് 80 രൂപ കുറഞ്ഞ് 57,200 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ഗ്രാമിന് 70 രൂപ കൂടിയിരുന്നു. ഇതോടെ ഗ്രാമിന് വില 7160 രൂപയിലും പവന് 560 രൂപ കൂടി 57,280 രൂപയിലും എത്തിയിരുന്നു.
നവംബര്‍ 14,16,17 തീയതികളില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണം. ഒരു ഗ്രാം സ്വര്‍ണാഭരണം ലഭിക്കാന്‍ 6935 രൂപ നല്കിയാല് മതിയായിരുന്നു. നവംബര്‍ 1ന് പവന് വില 59,080 രൂപയിലെത്തിയതാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഒക്ടോബര്‍ മാസം അവസാനത്തോടെ 60000ത്തിനോട് അടുത്ത സ്വര്‍ണ വില വീണ്ടും കുത്തനെ കുറയുന്ന ആശ്വാസത്തിലാണ് ഉപഭോക്താക്കള്‍.
സെപ്തംബര്‍ 20 നാണ് ആദ്യമായി സ്വര്‍ണവില 55000 കടന്നിരുന്നത്. പിന്നീട് ഇങ്ങോട്ട് വില കുതിച്ചുയരുകയായിരുന്നു. ഒക്ടോബറില്‍ ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവരെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു സ്വര്‍ണ വിപണി. 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയിരുന്നു.
Follow us on :
Tags:
More in Related News
Please select your location.