Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉയർന്നുയർന്ന് സ്വർണം. ഇന്ന് ​ഗ്രാമിന് 25 രൂപ കൂടി

12 Aug 2024 11:38 IST

Enlight News Desk

Share News :

സ്വർണ വില ഇന്നും കൂടി. ഒരു ഗ്രാം സ്വർണത്തിന് 25 രൂപയാണ് ഉയർന്നത്. ഇന്ന് 6470 രൂപയാണ് വില. ഇതോടെ ഒരു പവൻ സ്വർണത്തിന് 51,760 രൂപയിലെത്തി. ഈ മാസം ഏഴ്, എട്ട് തീയതികളിലാണ് സ്വർണവില ഏറ്റവും താഴ്ന്ന് നിന്നത്. ഈ ദിവസങ്ങളിൽ 50,800 രൂപയായിരുന്നു സ്വർണ വില. എന്നാൽ മാസം തുടങ്ങിയത് തന്നെ ഉയർന്ന വിലയിലായിരുന്നു. ആഗസ്റ്റ് രണ്ടാം തീയതി 51,840 രൂപയായിരുന്നു ഒരു പവൻ്റെ വിപണി വില. 

ഒരു കിലോ വെള്ളിയുടെ വിലയിൽ ഇന്ന് 100 രൂപയുടെ വ്യത്യാസമുണ്ട്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 88 രൂപയും കിലോഗ്രാമിന് 88,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

Follow us on :

More in Related News