Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ന് നേരിയ ആശ്വാസം, സ്വർണ വില കുറഞ്ഞു

28 Nov 2024 12:40 IST

Shafeek cn

Share News :

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 7090 രൂപയിലെത്തി. പവന് 120 രൂപ കൂടി 56,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ച് വില 7105 രൂപയിലെത്തിയിരുന്നു. പവന് 200 രൂപ കൂടി 56,840 രൂപയിലാണ് വ്യാപാരം നടന്നത്. തുടര്‍ച്ചയായ രണ്ട് ദിവസം കുറഞ്ഞ ശേഷമാണ് ഇന്നലെ സ്വര്‍ണവില കൂടിയത്.


നവംബര്‍ 14,16,17 തീയതികളില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണം. ഒരു ഗ്രാം സ്വര്‍ണാഭരണം ലഭിക്കാന്‍ 6935 രൂപ നല്‍കിയാല്‍ മതിയായിരുന്നു. നവംബര്‍ 1ന് പവന് വില 59,080 രൂപയിലെത്തിയതാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഒക്ടോബര്‍ മാസം അവസാനത്തോടെ 60000ത്തിനോട് അടുത്ത സ്വര്‍ണ വില വീണ്ടും കുത്തനെ കുറയുന്ന ആശ്വാസത്തിലാണ് ഉപഭോക്താക്കള്‍. 


സെപ്തംബര്‍ 20 നാണ് ആദ്യമായി സ്വര്‍ണവില 55000 കടന്നിരുന്നത്. പിന്നീട് ഇങ്ങോട്ട് വില കുതിച്ചുയരുകയായിരുന്നു. ഒക്ടോബറില്‍ ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവരെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു സ്വര്‍ണ വിപണി. 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയിരുന്നു. 


Follow us on :

More in Related News