Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോലീസുകാരന് ഹൃദയം മാറ്റിവെക്കാൻ ഒപ്പം നിന്നവരെ ആദരിച്ചു

18 Jul 2024 18:58 IST

Enlight Media

Share News :

കോഴിക്കോട് വിജയകരമായ ഹൃദയമാറ്റശസ്ത്രക്രിയക്ക് പിന്നിൽ പ്രവർത്തിച്ചവരെ ആദരിച്ചു. കോഴിക്കോട് മേയ ആശുപത്രിയിൽ ഉത്തരമേഖലാ പോലീസ് ഐ.ജി. കെ. സേതുരാമൻ മുഖ്യാ തിഥിയായിരുന്നു.

ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനായ ഇ. കുമാരനിലാണ് മസ്തിഷ്കമരണം സംഭവിച്ച ചെറുവണ്ണൂർ പന്നിമുക്കി ലെ തട്ടാന്റവിട ബിലീഷിന്റെ ഹൃദയം തുന്നിച്ചേർത്തത്. കണ്ണൂരിൽ എ.എസ്.ഐ. ആയ കുമാരനും ചടങ്ങിൽ പങ്കെടുത്തു. ബിലീഷിന്റെ കുടുംബാംഗങ്ങളും ശസ്ത്രക്രിയാ ചെലവിനായി പണം സ്വരൂപിക്കാൻ മുന്നിട്ടിറങ്ങിയ പോലീസ് ഉദ്യോഗസ്ഥരും വികാര നിർഭരമായ ചടങ്ങിനെത്തിയിരുന്നു.

സ്ട്രോക്ക് ബാധിച്ച് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലാണ് ബിലീഷ് മരിച്ചത്. അവിടെനിന്നും യഥാസമയം ഹൃദയം എടുത്തു നൽകിയ ഡോ. രാമൻ മുരളീധരനെയും മേ യ്ത്രയിൽ വെച്ച് കുമാരനിൽ ഹൃദയം വെച്ചുപിടിപ്പിക്കുന്നതിന് നേതൃത്വം നൽകിയ കാർഡിയോ തൊറാസിക് സർജൻ ഡോ. മുരളി വെട്ടത്തിനെയും രണ്ട് ആശുപത്രികളിലെയും സർജറി ടീമിനെയും ആദരിച്ചു.

മെഡിക്കൽ ഡയറക്ടർ ഡോ. ജിജോ വി. ചെറി യാൻ, ഡോ. ഷഫീഖ് മാട്ടുമ്മൽ, ആശുപത്രി സി.ഇ.ഒ. നിഹാജ് ജി. മുഹമ്മദ് എന്നിവരും സംസാരിച്ചു. ബിലീഷിന്റെ കണ്ണുകളും കരളും ദാനംചെയ്തിരുന്നു.

ബിലീഷിൻ്റെ ഭാര്യ സിന്ധു, അമ്മ ലീല, പോലീസ് ഉദ്യോഗസ്ഥൻ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News