Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Aug 2024 11:23 IST
Share News :
കേരളത്തിലെ സ്വർണ വിലയിൽ നേരിയ കുറവ്. 1ഗ്രാം ₹ 6,470 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 51760 രൂപയാണ് ഇന്നത്തെ നിരക്ക് 80
ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 6470 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5 രൂപ കുറഞ്ഞ് 5355 രൂപയിലെത്തി. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 90 രൂപയില്‍ തുടരുകയാണ്.
ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 51,840 രൂപയും, 6,480 രൂപയുമായിരുന്നു വില.
ആഗോള വിപണിയില്‍ വില ഉയരുന്നതിനാല്‍ വരും ദിവസങ്ങളില്‍ കേരളത്തില്‍ സ്വര്‍ണവില കൂടിയേക്കും. ആഭരണം ഉള്‍പ്പെടെ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അഡ്വാന്‍സ് ബുക്കിങ് ഉപയോഗിക്കുന്നതാകും നല്ലത്.
അതേസമയം സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 90.90 രൂപയാണ് വില. 8 ഗ്രാമിന് 727.20 രൂപ,10 ഗ്രാമിന് 909 രൂപ,100 ഗ്രാമിന് 9,090 രൂപ, ഒരു കിലോഗ്രാമിന് 90,900 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.
വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
Follow us on :
Tags:
More in Related News
Please select your location.