Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'കുറ്റപത്രത്തിൽ ഗൗതം അദാനിയുടെ പേരില്ല, കെെക്കൂലി ആരോപണം അടിസ്ഥാനരഹിതം'; വിശദീകരണവുമായി അദാനി ഗ്രൂപ്പ്

27 Nov 2024 16:19 IST

Shafeek cn

Share News :

ഗൗതം അദാനിയ്ക്കും അനന്തരവന്‍ സാഗര്‍ അദാനിയ്ക്കും എതിരെ യുഎസ് കൈക്കൂലി കുറ്റം ചുമത്തിയിട്ടില്ലെന്ന് അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് (എജിഎല്‍). ഇത്തരത്തില്‍ വന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും പുറത്തിറക്കിയ പ്രസ്താവനയില്‍ അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു. ഗൗതം അദാനിക്കും സാഗര്‍ അദാനിക്കും വിനീത് ജെയിനിനുമെതിരെ അമേരിക്കയില്‍ കൈക്കൂലി കുറ്റംചുമത്തിയിട്ടില്ലെന്നും അദാനി ഗ്രൂപ്പിനെതിരെ കൈക്കൂലി കേസെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും കമ്പനി വ്യക്തമാക്കി.


സൗരോര്‍ജ കരാറുകള്‍ നേടാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 26.5 കോടി ഡോളര്‍ കൈക്കൂലി നല്‍കിയെന്നും, യുഎസില്‍ നിക്ഷേപത്തട്ടിപ്പു നടത്തിയെന്നുമാണ് അദാനിക്കെതിരെയുള്ള ആരോപണം. എന്നാല്‍ 2020 മുതല്‍ 2024 വരെയുള്ള കാലയളവില്‍ സൗരോര്‍ജ വിതരണ കരാറുകള്‍ നേടാന്‍ കൈക്കൂലി നല്‍കിയ വിവരം മറച്ചുവച്ച് കടപ്പത്ര വില്‍പ്പനയിലൂടെ അമേരിക്കയിലെ നിക്ഷേപകരില്‍ നിന്ന് പണം സമാഹരിച്ച് വഞ്ചിച്ചുവെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.


കുറ്റപത്രത്തില്‍ അഞ്ച് കുറ്റങ്ങള്‍ ഉള്‍പ്പെടുന്നുണ്ടെന്നും അതില്‍ ഗൗതം അദാനിക്കും സാഗര്‍ അദാനിക്കും വിനീത് ജെയിനിനുമെതിരെ കൈക്കൂലിയോ അഴിമതി ആരോപണമോ ഉള്‍പ്പെടുന്നില്ലെന്നും കമ്പനി അറിയിച്ചു. കൈക്കൂലി വാഗ്ദാനം ചെയ്തോ എന്ന് മാത്രമാണ് യുഎസ് കുറ്റപത്രത്തില്‍ പറയുന്നത്. എന്നാല്‍ കൈക്കൂലി നല്‍കിയതിന് തെളിവുകളൊന്നും ഇതുവരെ ഹാജരാക്കിയിട്ടില്ല. യുഎസ് അദാനി ഗ്രൂപ്പിനെതിരെ നടപടിയെടുത്തെന്ന തരത്തിലെ തെറ്റായ വാര്‍ത്ത കമ്പനിയ്ക്ക് നഷ്ടം വരുത്തിയെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി.


Follow us on :

Tags:

More in Related News