Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വർണവില ഇന്നും താഴോട്ട് തന്നെ:അറിയാം ഇന്നത്തെ വില

31 Aug 2024 10:56 IST

Enlight News Desk

Share News :

സ്വർണവിലയിൽ ഇന്നും നേരിയ ഇടിവ്: മാസം അവസാനത്തിലേയ്ക്ക് കടക്കുമ്പോൾ ചെറിയ തോതിൽ വില കുറയുന്നത് അ‌ടുത്ത മാസത്തെ കുതിച്ചു ചാ‌ട്ടത്തിനെന്നാണ് കരുതുന്നത്.

 ഈ മാസം ആദ്യ ആഴ്ചകളിൽ വലിയ ഇടിവും സ്വർണത്തിന് രേഖപ്പെടുത്തിയിരുന്നു. പിന്നീട് സ്വർണം വിപണി പിടിച്ചെടുത്ത കാഴ്ചയാണ് കണ്ടത്. മാസം അവസാനത്തിലേയ്ക്ക് കടക്കുമ്പോഴും ചെറിയ തോതിലെങ്കിലും വില കുറയുന്നുണ്ട്. എന്നാൽ ഇത് അടുത്ത മാസത്തെ കുതിച്ചു ചാട്ടത്തിനാണോ എന്ന ആശങ്കയുമുണ്ട്.

ഇന്ന് 10 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 6,695 രൂപയും പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞ് 53,560 രൂപയിലുമാണ് വിപണി വില 

ഇന്നത്തെ വെള്ളി വില ഗ്രാമിന് 92.90 രൂപയും കിലോഗ്രാമിന് 92,900 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

Follow us on :

More in Related News