Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Oct 2024 10:34 IST
Share News :
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഇന്ന് ഗ്രാമിന് 7,100 രൂപയും പവന് 56,800 രൂപയുമാണ് വില. കഴിഞ്ഞ ദിവസങ്ങളില്‍ സര്‍വകാല റെക്കോര്‍ഡില്‍ തുടര്‍ന്ന സ്വര്‍ണവില ഗ്രാമിന് 20 രൂപ കുറഞ്ഞാണ് ഈ നിരക്കിലെത്തിയത്. ഒക്ടോബര്‍ 4,5,6 തീയതികളില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7120 രൂപയിലാണ് വില്‍പന തുടര്‍ന്നത്. ഒക്ടോബര്‍ ഒന്നിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് വില 7050 രൂപയിലെത്തിയിരുന്നു. പവന് 56400 രൂപയായിരുന്നു. ഇതായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണവില
സ്വര്‍ണവില വര്‍ദ്ധനവില്‍ വലിയ തിരിച്ചടിയാണ് ഉപഭോക്താക്കള്‍ നേരിടുന്നത്. ഈ വിലയ്ക്ക് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ സാധിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വലിയ കയറ്റിറക്കങ്ങളാണ് സെപ്റ്റംബര്‍ മാസം ഉണ്ടായത്. മാസത്തെ ആദ്യ ആഴ്ച പരിശോധിച്ചാല്‍ സെപ്റ്റംബര്‍ 5 വരെ രേഖപ്പെടുത്തിയ ട്രെന്റ് ഇടിവായിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് സ്വര്‍ണ വില താഴേയ്ക്കിറങ്ങിയിട്ടില്ല. നേരിയ തോതില്‍ വ്യത്യസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സെപ്റ്റംബര്‍ 2 മുതല്‍ 5 വരെയാണ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. എന്നാല്‍ അവസാന ആഴ്ചകളിലേയ്‌ക്കെത്തുമ്പോള്‍ മാസത്തെ ഏറ്റവും നിരക്കാണ് സ്വര്‍ണം രേഖപ്പെടുത്തിയത്.
ഒക്ടോബര്‍ മാസത്തെ സ്വര്‍ണവില (പവനില്‍)
ഒക്ടോബര്‍ 1: 56,400
ഒക്ടോബര്‍ 2: 56,800
ഒക്ടോബര്‍ 3: 56,880
ഒക്ടോബര്‍ 4: 56,960
ഒക്ടോബര്‍ 5: 56,960
ഒക്ടോബര്‍ 6: 56,960
ഒക്ടോബര്‍ 7: 56,800
സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വര്‍ണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകള്‍ക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളില്‍ ദിവസത്തില്‍ രണ്ടുതവണ വരെ അസോസിയേഷനുകള്‍ വില പുതുക്കാറുണ്ട്.
Follow us on :
Tags:
More in Related News
Please select your location.