Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്നും മാറ്റമില്ല: വിപണിയിൽ നിശ്ചലമായി സ്വർണ വില;

27 Aug 2024 12:38 IST

Enlight News Desk

Share News :

സ്വർണ വിലയിൽ(Gold rate) തുടർച്ചയായ നാലാം ദിവസവും മാറ്റമില്ല. ഏറിയും കുറഞ്ഞുമെത്തിയ സ്വർണവില 53,560 രൂപയിലാണ് ഇന്നും തുടരുന്നത്. ഗ്രാമിന് 6,695 രൂപയിലാണ് ഇന്ന് വിപണി ആരംഭിച്ചത്. ആഗസ്റ്റ് 21ന് രേഖപ്പെടുത്തിയ 53, 860 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ആഗസ്റ്റ് 7, 8 തീയതികളിലെ 50,800 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. 


ഇന്ത്യ - ഇന്നത്തെ വെള്ളി വില ഗ്രാമിന് 92.80 രൂപയും കിലോഗ്രാമിന് 92,800 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും

Follow us on :

More in Related News