Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാഫിറ്റ് ക്രിക്കറ്റ് പ്രീമിയർ ലീഗ് ഏപ്രിൽ 24 മുതൽ 26 വരെ

21 Apr 2026 18:21 IST

NewsDelivery

Share News :

കോഴിക്കോട് :മലബാർ ഐടി മേഖലയിലെ ജീവനക്കാരുടെ ആരോഗ്യം, സൗഹൃദം, കൂട്ടായ്മ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി കാഫിറ്റ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് പ്രീമിയർ ലീഗ് ഏപ്രിൽ 24 മുതൽ 26 വരെ കോഴിക്കോട് ബീച്ചിൽ വച്ച് നടക്കും. വിവിധ ഐ ടി കമ്പനികളെ ഒരേ വേദിയിൽ ഒന്നിപ്പിക്കുന്ന കോർപ്പറേറ്റ് കായിക മേളയാണിതെന്ന് സംഘാടകർ പറഞ്ഞു.

ടൂർണമെൻ്റിൽ

35 ടീമുകൾ പങ്കെടുക്കും. തിരക്കേറിയ ജോലിചുറ്റുപാടുകളിൽ നിന്ന് മാറി, ആരോഗ്യപരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും ഇത്തരം കായിക പരിപാടികൾ സഹായകരമാണെന്ന് സംഘാടകർ പറഞ്ഞു

ദിവസവും വൈകുന്നേരം 3 മുതൽ മത്സരങ്ങൾ നടക്കും. പൊതുജനങ്ങൾക്കും പങ്കെടുക്കാവുന്ന രീതിയിൽ പരിപാടി ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ .

മലബാർ മേഖലയിലെ ഐ.ടി. മേഖലയിലെ വളർച്ചയും കഴിവും സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്ന വേദിയായും ഈ ലീഗ് മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. ഐ.ടി. ജീവനക്കാരുടെ ശാരീരികക്ഷമതയും കൂട്ടായ്മയും വർധിപ്പിക്കുന്നതിനൊപ്പം, കോർപ്പറേറ്റ് സംസ്കാരത്തിന് പുതിയൊരു ആവേശം നൽകുകയും ചെയ്യുമെന്നും അവർ പറഞ്ഞു.


പത്ര സമ്മേളനത്തിൽ

പ്രസിഡൻ്റ് റിഫാഅത്ത് റഹ്‌മാൻ,

പ്രോഗ്രാം ചെയർമാൻ കെ വി അബ്ദുൽ ഗഫൂർ ,സെക്രട്ടറി കെ കെ പ്രജീഷ് പങ്കെടുത്തു.

Follow us on :

More in Related News