Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Oct 2026 19:14 IST
Share News :
കോഴിക്കോട്: എയു സ്മോൾ ഫിനാൻസ് ബാങ്കിൻ്റെ വൈഎംസിഎ റോഡിലെ നവീകരിച്ച ശാഖ ഉദ്ഘാടനം ചെയ്തു. പ്രവാസി, എംഎസ്എംഇ മേഖലകൾക്ക് ഊന്നൽ നൽകുന്നതാണ് ബാങ്കിൻ്റെ പ്രവർത്തനം. പ്രവാസി സംരംഭകൻ ശ്രീകുമാർ കോർമത്ത് ഉദ്ഘാടനം ചെയ്തു. മുൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ, പിവി ചന്ദ്രൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ സ്മോൾ ഫിനാൻസ് ബാങ്കും യൂണിവേഴ്സൽ ബാങ്കായി മാറുന്നതിന് റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചതുമാണ് എയു.
ഉപഭോക്താക്കൾക്ക് മുൻഗണന നൽകുന്നതും സാങ്കേതിക വിദ്യയിലധിഷ്ഠിതവുമായ ബാങ്കിംഗ് സേവനങ്ങൾ കേരളത്തിലുടനീളം ലഭ്യമാക്കുന്നതിൻ്റെ ഭാഗമാണ് നവീകരണം.
ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദവും മികച്ച ബാങ്കിംഗ് അനുഭവവും ലഭ്യമാക്കുന്ന രീതിയിലാണ് പുതിയ സ്ഥലത്ത് ശാഖ സജ്ജീകരിച്ചിരിക്കുന്നത്. സേവിംഗ്സ്-കറന്റ് അക്കൗണ്ടുകൾ, സ്ഥിര നിക്ഷേപങ്ങൾ, റീട്ടെയിൽ-ബിസിനസ് വായ്പകൾ, സ്വർണ്ണപ്പണയം, വെൽത്ത് സൊല്യൂഷനുകൾ, ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ, വിദേശ വിനിമയ സേവനങ്ങൾ, ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ, പ്രത്യേക എൻആർഐ ബാങ്കിംഗ് സേവനങ്ങൾ എന്നിവയെല്ലാം ഇവിടെ ലഭ്യമാണ്.
Follow us on :
Tags:
More in Related News
Please select your location.