Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Oct 2026 11:53 IST
Share News :
കൊച്ചി:കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പുതിയ മാനേജിങ് ഡയറക്ടറായും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും (എം.ഡി & സി.ഇ.ഒ) അനൂപ് കുമാർ സാഹയെ നിയമിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.ഐ) അനുമതി ലഭിച്ചു. 2027 ജനുവരി 1 മുതൽ മൂന്ന് വർഷത്തേക്കാണ് ഈ നിയമനം. ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്ടർമാർ ഈ നിയമനം ഔദ്യോഗികമാക്കുന്നതിനുള്ള തുടർനടടികൾ സ്വീകരിക്കുകയും ഇതിനായി ഓഹരി ഉടമകളുടെ അനുമതി തേടുകയും ചെയ്യും. നിലവിൽ കോടക് മഹീന്ദ്ര ബാങ്കിന്റെ മുഴുവൻ സമയ ഡയറക്ടറായ അനൂപ് കുമാർ സാഹ, റീട്ടെയിൽ ബാങ്കിംഗ്, ഡാറ്റ അനലിറ്റിക്സ്, മാർക്കറ്റിംഗ് എന്നീ വിഭാഗങ്ങളുടെ ചുമതലയാണ് നിർവഹിക്കുന്നത്.
ബാങ്കിംഗ് ഫിനാൻഷ്യൽ സർവീസസ് മേഖലകളിൽ 32 വർഷത്തെ പ്രവൃത്തിപരിചയമുള്ള അനൂപ് കുമാർ സാഹ, ഐ.ഐ.ടി ഖരഗ്പൂരിൽ നിന്ന് ബി.ടെക്കും, ഐ.ഐ.എം ലഖ്‌നൗവിൽ നിന്ന് എം.ബി.എയും കരസ്ഥമാക്കിയിട്ടുണ്ട്. കോടക് മഹീന്ദ്ര ബാങ്കിൽ ചേരുന്നതിന് മുൻപ് ബജാജ് ഫിനാൻസ് ലിമിറ്റഡിന്റെ എം.ഡി & സി.ഇ.ഒ ആയും, ഐ.സി.ഐ.സി.ഐ ബാങ്കിൽ വിവിധ ഉന്നത പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.