Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Aug 2024 12:44 IST
Share News :
കോഴിക്കോട് : എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിന്റെ കോഴിക്കോട് ഷോപ്പിങ് മാൾ വൈകാതെ തുറക്കും. സെപ്റ്റംബർ ആദ്യ ആഴ്ചയോടെ ഉദ്ഘാടനം ചെയ്യാനാണ് പദ്ധതി. കേരളത്തിലെ നാലാമത്തെ ലുലുമാൾ കോഴിക്കോട് മാങ്കാവിൽ പ്രവർത്തന സജ്ജമായതായി ലിങ്ക്ഡ്ഇൻ പോസ്റ്റിൽ ലുലുമാൾസ് ഇന്ത്യ വ്യക്തമാക്കി.
3.5 ലക്ഷം ചതുരശ്ര അടിയിൽ മൂന്ന് നിലകളിലാണ് ലുലു കോഴിക്കോട് ഒരുക്കുന്നത്. ഇതിൽ 1.5 ലക്ഷം ചതുരശ്ര അടിയിൽ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തിക്കും. 16 വേറിട്ട ബ്രാൻഡുകളും പാൻ ഏഷ്യൻ റസ്റ്ററന്റുമായി 400 സീറ്റുകളുള്ള ഫുഡ്കോർട്ടും ആകർഷണമായിരിക്കും. കുട്ടികൾക്കായി ആകർഷക വിനോദ കേന്ദ്രവുമുണ്ടാകും.
നിലവിൽ കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് ലുലുമാളുകളുള്ളത്. തൃശൂർ തൃപ്രയാറിൽ വൈ മാളും പ്രവർത്തിക്കുന്നു. പാലക്കാടിന് സമാനമായ 'മിനി' ഷോപ്പിങ് മാളാണ് കോഴിക്കോട്ടും ആരംഭിക്കുന്നത്.
കോട്ടയം, പെരിന്തൽമണ്ണ എന്നിവിടങ്ങളിലും ലുലുവിന്റെ മിനി ഷോപ്പിങ് മാൾ വൈകാതെ ഉയരും. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്റ്റ്, ലുലു ഫാഷൻ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യമുള്ളവയാണ് മിനി മാളുകൾ. തിരൂരിൽ ലുലു മാളിന്റെ പണി അതിവേഗം പുരോഗമിക്കുകയാണ്. കൊച്ചി കുണ്ടന്നൂരിലെ ഫോറം മാളിൽ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചിരുന്നു. തൃശൂർ ഹൈലൈറ്റ് മാളിലും ഹൈപ്പർമാർക്കറ്റ് സ്ഥാപിക്കാൻ ലുലുവിന് പദ്ധതിയുണ്ട്.
കോഴിക്കോട് ഏറെ പ്രതീക്ഷയോടെ ലുലു മാൾ ഉദ്ഘാടനം കാത്തിരിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.