Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Oct 2025 10:31 IST
Share News :
മുക്കം: സാങ്കേതികവിദ്യയുടെ അതിവേഗത്തിലുള്ള പുരോഗതിയും, മാറിക്കൊണ്ടിരിക്കുന്ന വ്യവസായ സാഹചര്യങ്ങളും
തൊഴിൽ മേഖലയിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾക്കനുസൃതമായി വിദ്യാർത്ഥികളെ സജ്ജരാക്കാൻ
കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ടൈ കേരളയുമായി (TiE Kerala) സഹകരിച്ച് കെ.എം.സി.ടി. കൺവേർജ് - 2025 എന്ന പേരില്‍ ഫോർച്യൂൺ 500 കമ്പനികളിലെ മേധാവികളെയും ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ
സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള അക്കാദമിക്-ഇൻഡസ്ട്രി കോൺക്ലേവ് നവംബർ
1-ന് കെ.എം.സി.ടി. കോഴിക്കോട് ക്യാമ്പസ്സിൽ നടത്തുന്നു. വ്യവസായം, നിയമം, കയർ വകുപ്പ് മന്ത്രി പി. രാജീവ്
ഉദ്ഘാടന കർമ്മം നിർവഹിക്കും. എൻ. ഐ. ടി കോഴിക്കോട്, ഐ. ഐ. ഐ. ടി കോട്ടയം തുടങ്ങിയ സ്ഥപനങ്ങളിൽ
നിന്നുള്ള പ്രൊഫസർമാരും, ടി. സി. എസ്, മിത്‌സുബിഷി, വോൾവോ, കെ. പി. എം. ജി, എച്ച്. സി. എൽ, മിന്ത്ര,
തുടങ്ങിയ 50-ഓളം പ്രമുഖ കമ്പനി മേധാവികളും കോൺക്ലേവിൽ പങ്കെടുക്കും.
വടക്കൻ കേരളത്തിലെ വിദ്യാർത്ഥികളുടെ തൊഴിൽ ക്ഷമത ലോകോത്തര കമ്പനി പ്രതിനിധികൾക്ക് മുൻപിൽ
അവതരിപ്പിക്കാനും, നൂതന സാങ്കേതിക മേഖലയിലെ വ്യവസായ വികസനത്തിന് അനുയോജ്യമായ കേന്ദ്രമായി ഈ
പ്രദേശത്തെ മാറ്റിയെടുക്കാനും കെ. എം. സി. ടി കൺവേർജ് -2025 സഹായകമാകുമെന്ന് ഗ്രൂപ്പ് അസിസ്റ്റന്റ് ഡയറക്ടർ
സാഹിൽ മൊയ്തു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കെ.എം.സി.ടി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമെർജിങ് ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് പ്രിൻസിപ്പാൾ ഡോ. അബ്ദുൽ ഗഫൂർ, കെ.എം.സി.ടി. കോളേജ് ഓഫ് ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് പ്രിൻസിപ്പാൾ ഡോ. രഞ്ജിത്ത് സി,
അസിസ്റ്റന്റ് പ്രൊഫസർ ഷമീം പി. സി , കെ. പി. എം. ജി. ഇന്ത്യ അസിസ്റ്റന്റ് മാനേജർ സജാസ് പി. എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Follow us on :
More in Related News
 
                        Please select your location.