Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബേപ്പൂരിന്റെ വികസനത്തിന് നൂറു കോടി; ഫ്യൂച്ചർ കേരള ബിസിനസ് കോൺക്ലേവ് സമാപിച്ചു

11 May 2026 08:27 IST

NewsDelivery

Share News :

കോഴിക്കോട്- ബേപ്പൂർ തുറമുഖത്തിന്റെ വികസനത്തിനായി 100 കോടി രൂപയുടെ പദ്ധതി പ്രഖ്യാപനം ഉൾപ്പെടെ മലബാറിന്റെ വികസനത്തിന് ഊർജ്ജം പകരുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു കൊണ്ട് ഫ്യൂച്ചർ കേരള ബിസിനസ് കോൺക്ലേവ് 2026 (Future Kerala Business Conclave 2026) മെയ് 10 ഞായറാഴ്ച റാവിസ് കടവ് റിസോർട്ടിൽ (Raviz Kadavu Resort) സമാപിച്ചു.. മലബാറിലെ വ്യാപാര-വ്യവസായ മേഖലകളുടെ വികസനം ലക്ഷ്യമിട്ട് നാഷണൽ ട്രേഡേഴ്സ് വെൽഫെയർ ബോർഡ്, ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (BAI), കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കേരളത്തിന്റെ ഭാവി വ്യാപാര സാധ്യതകൾ, ഇൻഫ്രാസ്ട്രക്ചർ വികസനം, ദേശീയ തലത്തിലെ നയപരമായ മാറ്റങ്ങൾ, ജിഎസ്ടി പരിഷ്കാരങ്ങൾ, തുറമുഖ- റെയിൽവേ വികസനങ്ങൾ തുടങ്ങി വ്യാപാര സമൂഹത്തെ നേരിട്ട് സ്വാധീനിക്കുന്ന നിർണായക വിഷയങ്ങളാണ് കോൺക്ലേവിൽ ചർച്ചയായത്.

നാഷണൽ ട്രേഡേഴ്സ് വെൽഫെയർ ബോർഡ് ചെയർമാൻ സുനിൽ വി. സിൻഘികോൺക്ലേവ് ഉദ്ഘാടനം ചെയ്തു.ഷിപ്പിംഗ് ഡയറക്ടർ ജനറൽ ശ്യാം ജഗന്നാഥൻ ഐഎഎസ്, ദക്ഷിണ റെയിൽവേ അഡീഷണൽ ജനറൽ മാനേജർ വിപിൻ കുമാർ ഐആർഎസ്ഇ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളും ആനുകൂല്യങ്ങളും കേരളത്തിലെ സംരംഭകർക്ക് നേരിട്ട് പരിചയപ്പെടുത്തുക എന്നതായിരുന്നു കോൺക്ലേവിന്റെ പ്രധാന ലക്ഷ്യം. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സുബൈർ കൊളക്കാടൻ സ്വാഗതം ആശംസിച്ചു. നാഷണൽ ട്രേഡേഴ്സ് വെൽഫെയർ ബോർഡ് അംഗം സിറാജുദ്ധീൻ ഇല്ലത്തൊടി അധ്യക്ഷനായിരുന്നു. പട്ടാഭിരാമൻ (കല്യാൺ സിൽക്സ്), സുന്ദർരാജ് പൊന്നുസാമി (ശുഭം എൻറർപ്രൈസസ്, തൃച്ചി) എന്നിവരും സന്നിഹിതരായിരുന്നു. ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ഘടകം ചെയർമാൻ സതീഷ് കുമാർ നന്ദി പ്രകാശിപ്പിച്ചു.

ഉച്ചക്കു ശേഷം നടന്ന സെഷനിൽ സുരേഷ് പൊറ്റേക്കാട്ട് മോഡറേറ്ററായി. കുട്ടിക്ക (മുഹമ്മദ് കുട്ടി, അജ്ഫാൻ) ഡോ. കെ മൊയ്തു, എംപി അഹമ്മദ് (മലബാർ ഗോൾഡ്), മഹ്റൂഫ് മണലൊടി (ജിടെക്) എന്നിവർ സംസാരിച്ചു.

സമാപന സമ്മേളനം എൻഐടി ഡയറക്ടർ പ്രസാദ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ഘടകം ചെയർമാൻ സതീഷ് കുമാർ അധ്യക്ഷനായിരുന്നു. കോഴിക്കോട് പോലീസ് കമ്മീഷണർ മെറിൻ തോമസ് ഐപിഎസ്, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ സിവിഎം ഷരീഫ്, എന്നിവർ സന്നിഹിതരായിരുന്നു. വനിത സംരംഭക പുരസ്കാരം മലബാർ ഹോസ്പിറ്റൽസ് എംഡി ഡോ. മിലി മണിക്കും, ടാക്സ് പെയർ എക്സലൻസ് പുരസ്കാരം ജബ്ബാർ (അമാന ടയോട്ട), ബിസിനസ് എക്സലൻസ് പുരസ്കാരം കുട്ടിക്ക (അജ്ഫാൻ ഡേറ്റ്സ്) എന്നിവർക്കും സമ്മാനിച്ചു. ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി സ്വാഗതവും നാഷണൽ ട്രേഡേഴ്സ് വെൽഫെയർ ബോർഡ് അംഗം സിറാജുദ്ധീൻ ഇല്ലത്തൊടി നന്ദിയും പറഞ്ഞു.

പ്രധാന പ്രഖ്യാപനങ്ങളും ചർച്ചകളും:

  • ബേപ്പൂർ തുറമുഖ വികസനം: ബേപ്പൂർ തുറമുഖത്തിന്റെ നവീകരണത്തിനായി 100 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് ഷിപ്പിംഗ് ഡയറക്ടർ ജനറൽ ശ്യാം ജഗന്നാഥൻ ഐ.എ.എസ് അറിയിച്ചു.
  • റെയിൽവേ വികസനം: മലബാർ മേഖലയിലെ റെയിൽവേ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ദക്ഷിണ റെയിൽവേ അഡീഷണൽ ജനറൽ മാനേജർ വിപിൻ കുമാർ ഐ.ആർ.എസ്.ഇ വിശദീകരിച്ചു.
  • ജിഎസ്ടി ബോധവൽക്കരണം: വ്യാപാരികൾക്കായി പ്രത്യേകം ജിഎസ്ടി ബോധവൽക്കരണ ക്ലാസുകളും പരാതി പരിഹാര സെഷനുകളും ഇതിന്റെ ഭാഗമായി നടന്നു.

Follow us on :

More in Related News