Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Nov 2024 21:51 IST
Share News :
കുന്നമംഗലം: മലബാര്‍ മില്‍മ അധിക പാല്‍വിലയായും കാലിത്തീറ്റ സബ്‌സിഡിയായും 15 കോടി രൂപ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കും. മലബാര്‍ മേഖലാ യൂണിയന്‍ ഭരണസമിതി യോഗമാണ് തീരുമാനം കൈക്കൊണ്ടത്. മലബാറിലെ ഒരു ലക്ഷത്തോളം വരുന്ന ക്ഷീര കര്‍ഷര്‍ക്ക് ഇത്. ആശ്വാസമാവും. മില്‍മ മലബാര്‍ മേഖലാ യൂണിയന് 2024 ഏപ്രില്‍, മെയ്, ഓക്ടോബര്‍ മാസങ്ങളില്‍ നല്‍കിയതും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നല്‍കുന്നതുമായ പാലളവ് അടിസ്ഥാനമാക്കി ലിറ്ററിന് ഒരു രൂപ വീതം കര്‍ഷകര്‍ക്ക് അധിക പാല്‍വിലയായി നല്‍കും. എല്ലാ ആനന്ദ് മാതൃക ക്ഷീര സംഘങ്ങള്‍ വഴി സംഭരിക്കുന്ന നിശ്ചിത ഗുണനിലവാരമുള്ള പാലിനായിരിക്കും അധിക വില ലഭിക്കുക. ഇതുപ്രകാരം ഒരു ലിറ്റര്‍ പാലിന് കര്‍ഷകനു നിലവില്‍ ലഭിക്കുന്ന വിലയായ 45.93 രൂപ വര്‍ധിച്ച് 46.93 പൈസയാവും. 9 കോടി രൂപയാണ് അധികപാല്‍ വിലയായി കര്‍ഷകരിലേക്ക് വന്നുചേരുക.
2024 നവംബര്‍ മുതല്‍ 2025 മാര്‍ച്ച് വരെയുള്ള കാലയളവില്‍ മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റ 50 കിലോ ചാക്കൊന്നിന് 150 രൂപ വീതവും മലബാര്‍മ മില്‍മയുടെ സഹോദര സ്ഥാപനമായ എംഎര്‍ഡിഎഫിന്റെ പെല്ലറ്റ് രൂപത്തിലുള്ള ടിഎംആര്‍ കാലിത്തീറ്റ, ട്രൂ മീല്‍ ടിഎംആര്‍ ഫീഡ ് എന്നിവയ്ക്ക് കിലോയ്ക്ക് ഒരു രൂപ വീതവും സബ്‌സിഡി നല്‍കും. 6 കോടി രൂപ ഈ ഇനത്തില്‍ കര്‍ഷര്‍ക്ക് മിച്ചമായി ലഭിക്കും. ത്രിതല ക്ഷീര സഹകരണ മേഖലയെ ശാക്തീകരിച്ച് പാല്‍ ഉത്പാദനവും സംഭരണവും വര്‍ദ്ധിപ്പിക്കുക, പാലുത്പാദന ചെലവ് കുറയ്ക്കുക എന്നിവയാണ് ഇതുവഴി ലക്ഷ്യം വയ്ക്കുന്നത്.
2024 - 25 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെയായി മലബാര്‍ മേഖലയിലെ ക്ഷീര കര്‍ഷകരിലേക്ക് 27.20 കോടി രൂപ അധികപാല്‍ വിലയായും, കാലിത്തീറ്റ സബ്സിഡിയായും മലബാര്‍ മില്‍മ ഇതുവരെ അനുവദിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രഖ്യാപിച്ച 15 കോടി ഉള്‍പ്പെടെ ഈ സാമ്പത്തിക വര്‍ഷം മാത്രം മേഖലാ യൂണിയന്‍ 42.20 കോടി രൂപയാണ് അധിക പാല്‍വിലയായും കാലിത്തീറ്റ സ്ബ്‌സിഡിയായും നല്‍കുന്നത്. ഒരു സാമ്പത്തിക വര്‍ഷം മുഴുവന്‍ കാലിത്തീറ്റക്ക് സബ്‌സിഡി നല്‍കാനുമായി. ഇത് മലബാര്‍ മേഖലാ യൂണിയന്റെ ചരിത്രത്തിലെ സര്‍വ്വകാല റെക്കോര്‍ഡ് നേട്ടമാണെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി, മാനേജിംഗ് ഡയറക്ടര്‍ കെ.സി. ജെയിംസ് എന്നിവര്‍ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.