Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Feb 2025 14:17 IST
Share News :
കോഴിക്കോട്: യു എസ് കമ്പനികളിൽ ഏറ്റവും കൂടുതൽ ജോലി സാധ്യതയുള്ള അക്കൗണ്ടിംഗ് കോഴ്‌സുകളായ
സി എം എ ,സി പി എ,
ഇ എ (എൻറോൾഡ് ഏജൻ്റ്) തുടങ്ങിയ തൊഴിലധിഷ്ഠിത കോഴ്‌സുകൾ ഓൺലൈൻ ആയും ഓഫ് ലൈൻ ആയും നൽകുന്ന സെൻ്ററുകൾ കേരളത്തിൽ തുടങ്ങാനുള്ള ധാരണ പത്രം ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ സി ഗ്ലോബെഡ് കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ ഐ ബി എസ് ഗ്രൂപ്പുമായി ഒപ്പുവെച്ചു.
കേരളത്തിലുടനീളം 25 കെ സി ഗ്ലോബെഡ് സെൻ്ററുകൾ തുടങ്ങുമെന്നും, അത് വഴി പ്ലസ് ടു മുതലുള്ള വിദ്യാർഥികൾക്ക് 4 മുതൽ 12 ലക്ഷം വരെ ശമ്പളം ലഭിക്കാനുള്ള അവസരം ഒരുങ്ങുമെന്നും ഇരു സ്‌ഥാപനങ്ങളിലെയും മേധാവികളായ കമൽ ചബ്ര, അഭിജിത്ത് സദാനന്ദൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കെ സി ഗ്ലോബെഡിൻ്റെ എൽഎംഎസ് ൽ ഒരുക്കിയിട്ടുള്ള എ ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സംവിധാനത്തിലൂടെ പഠിതാവിൻ്റെ 70 ശതമാനത്തിൽ അധികം പഠനസമയം ലാഭിക്കാൻ സഹായിക്കാനും ഉന്നത വിജയം കൈവരിക്കാനും സാധിക്കുമെന്ന് കെ സി ഗ്ലോബെഡ് എം ഡി കമൽ ചബ്ര തുടർന്ന് നടത്തിയ സംവാദത്തിൽ അറിയിച്ചു. ഇദ്ദേഹം യു എസ് അക്കൗണ്ടിങ് മേഖലയിൽ 30 വർഷത്തിലേറെയായി പ്രവർത്തിക്കുന്നു, ഈ മേഖലയിൽ 9 ഓളം പുസ്‌തകങ്ങൾ രചിച്ചിട്ടുമുണ്ട്.
ഗൂഗിൾ, ഫെയ്‌സ്ബുക്ക്,
ഇ വൈ, കോക്കോ കോള ടെസ്‌ല, ആമസോൺ, ആപ്പിൾ, മൈക്രോസോഫ്റ്റ് തുടങ്ങി അമ്പതിലധികം പ്രമുഖ കമ്പനികളിലേക്ക് ഉദ്യോഗാർഥികളെ എത്തിക്കുന്നതിനും കെ സി ഗ്ലോബെഡ് അവസരം ഒരുക്കുമെന്ന് കമൽ ചബ്ര വിശദീകരിച്ചു. സെന്ററുകൾ ആരംഭിക്കാൻ താൽപ്പര്യമുള്ള കമ്പ്യൂട്ടർ, കോമേഴ്‌സ് ട്രെയിനിങ് സെൻ്റ്റുകൾക്ക് അപേക്ഷിക്കാം.
ഫോൺ 8086897416.
വാർത്താസമ്മേളനത്തിൽ കെ സി ഗ്ലോബെഡ് എം ഡി കമൽ ചബ്ര, സച്ചിൻ രഘുവംശി, ഐ ബി എസ് ഗ്രൂപ്പ് ചെയർമാൻ അഭിജിത്ത് സദാനന്ദൻ,
ടി ദിലീപ്, മെൻ്റർ ദീപക് പടിയത്ത്, ആർ പി ഷാരൂഖ് റഷീദ് എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
Please select your location.