Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എംഎസ്എംഇ ഫെസ്റ്റിന് തുടക്കം

28 Dec 2024 11:31 IST

Enlight Media

Share News :

കോഴിക്കോട്- കേരള വാണിജ്യ വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന എംഎസ്എംഇ ഫെസ്റ്റ് 2024 കോഴിക്കോട് ബീച്ചിലെ ആസ്പിൻ കോട്ട്യാഡ് ഗ്രൗണ്ടിൽ തുടങ്ങി. പ്രത്യേകം തയ്യാറാക്കിയ പവലിയനിൽ മുപ്പതിൽ പരം സംരംഭകരുടെ സ്റ്റാളുകളും തയ്യാറാക്കിയിട്ടുണ്ട്. ഫുഡ് പ്രൊസസിംഗ് മേഖലയിലെ പുതയ സാധ്യതകൾ, എംഎസ്എംഇകളെ ശക്തിപ്പെടുത്താനുള്ള സാധ്യതകൾ, എംഎസ്എംഇ വളർച്ചയ്ക്ക് ബാങ്കുകൾ നൽകുന്ന പിന്തുണ തുടങ്ങിയ വിഷയങ്ങളിൽ സെമിനാറുകളും വിവിധ ദിവസങ്ങളിൽ പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ ജാനു തമാശകൾ, മ്യൂസിക് ഷോ, ഗാനമേള, മെഹ്ഫിൽ ഇ സുരൂർ എന്നിവയും അരങ്ങേറും. ഫെസ്റ്റ് ഡിസംബർ 31ന് സമാപിക്കും. 

Follow us on :

Tags:

More in Related News