Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെറുകിട- വ്യവസായ വാണിജ്യ സംരംഭങ്ങൾക്ക് ഉത്തേജനവും ഉണർവും നല്കുവാൻ ഉദ്ദേശിച്ചുളള കേന്ദ്ര ബജറ്റ് സ്വാഗതാർഹമെ ന്ന് മലബാർ ചേംബർ ബജറ്റ് ചർച്ച

04 Feb 2025 11:06 IST

Fardis AV

Share News :

കോഴിക്കോട് : ചെറുകിട-ഇടത്തരം വ്യവസായ വാണിജ്യ സംരംഭങ്ങൾക്ക് ഏറെ ഉത്തേജനവും ഉണർവും നല്കുവാൻ ഉദ്ദേശിച്ചുളള

കേന്ദ്ര ബജറ്റിലെ നിർദേശങ്ങൾ ഏറെ ഗുണകരമാകുമെന്ന് സാമ്പത്തിക വിദഗ്ധൻ ജോർജ് മത്തായി നൂറനാൽ പറഞ്ഞു.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്റ്സ് ഓഫ് ഇന്ത്യ കോഴിക്കോട് ബ്രാഞ്ചും മലബാർ ചേംബർ ഓഫ് കോമേഴ്സും കേന്ദ ബജറ്റിനെക്കുറിച്ച് സംഘടിപ്പിച്ച ചർച്ചയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെമധ്യവർഗത്തെ പലപ്പോഴും മറക്കുന്ന സമീപനമാണ് ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടാകാറെന്നിരിക്കെ ബജറ്റിൽ ആദായനികുതിയിലടക്കം വരുത്തിയ പരിഷ്കാരങ്ങൾ ഈ വിഭാഗത്തിൻ്റെ കൈയ്യിൽ പണ ലഭ്യത കൂട്ടുവാനും അത് വിപണിയിലെ കൂടുതൽ കച്ചവട സാധ്യത വർധിപ്പിക്കുകയും സാമ്പത്തിക മേഖലക്ക് ഏറെ ഗുണകരമായി മാറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടി ചേർത്തു.

നേരത്തെ ചർച്ച 

പ്രിൻസിപ്പൾ കമ്മീഷണർ ഓഫ് ഇൻകംടാക്സ് , കോഴിക്കോട് ദർസാഖും സോംഗ തെ ഉദ്ഘാടനം ചെയ്തു.

ഐ. സി. ഏ . ഐ വൈസ് ചെയർമാൻ സച്ചിൻ ശശിധരൻ അധ്യക്ഷത വഹിച്ചു.

ഐ. സി. ഏ . ഐ സെക്രട്ടറി

 എം. അത്ഭുത ജ്യോതി, മലബാർ ചേംബർഓഫ് കോമേഴ്സ്

 ട്രഷറർ എം. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻ്റ് നിത്യാനന്ദ

 കമ്മത്ത് സ്വാഗതവും സെക്രട്ടറി പോൾ വർഗീസ് നന്ദിയും പറഞ്ഞു.

Follow us on :

More in Related News