Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജീവനക്കാരെ ചേർത്ത് നിർത്തി സൗജന്യ ഫ്ലൈറ്റ് ജൂബിലി യാത്ര ; മാതൃകയായി ശ്രീ സുബ്രമണ്യ ആയുർവേദിക് നഴ്‌സിംഗ് ഹോം

22 Apr 2026 11:56 IST

NewsDelivery

Share News :

കരിക്കാംകുളം ശ്രീ സുബ്രമണ്യ ആയുർവേദിക് നഴ്‌സിംഗ് ഹോം സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ജീവനക്കാർക്കായി ബാഗ്ലൂരിലേക്ക് ഏർപ്പെടുത്തിയ സൗജന്യ ഫ്ലൈറ്റ് യാത്ര ഫ്ലാഗ് ഓഫ് മാതൃഭുമി മാനേജിംഗ് എഡിറ്റർ പി വി ചന്ദ്രൻ നിർവ്വഹിക്കുന്നു. ഡോ. സനന്ദ് രത്‌നം, ഭിഷക് രത്നം രാജരത്നം വൈദ്യർ, നൂറുദിൻ എ അഹമ്മദ്, പി രശ്‌മി എന്നിവർ സമീപം

കോഴിക്കോട് :ജീവനക്കാരെ ചേർത്ത് നിർത്തി ആയുർവേദ ചികിത്സാ കേന്ദ്രത്തിൻ്റെ

ജൂബിലി ആഘോഷം

വേറിട്ടതായി. 

ശ്രീ സുബ്രമണ്യ ആയുർവേദിക് നഴ്‌സിംഗ് ഹോമാണ് ജീവനക്കാർക്കായി സൗജന്യ ഫ്ലൈറ്റ് ജൂബിലി യാത്ര സംഘടിപ്പിച്ച്

മാതൃകയായത്.

ആയുർവേദ ചികിത്സാ രംഗത്ത് അഞ്ച് പതിറ്റാണ്ട് പിന്നിട്ട പാരമ്പര്യമാണ് കരിക്കാംകുളം ശ്രീ സുബ്രമണ്യ ആയുർവേദിക് നഴ്‌സിംഗ് ഹോമിനുള്ളത്.

പ്രാദേശിക വാർത്തകൾ അറിയാൻ

സ്ഥാപനത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായാണ് ബാഗ്ലൂരിലേക്ക് സൗജന്യ ഫ്ലൈറ്റ് യാത്ര

സംഘടിപ്പിച്ച് ആഘോഷത്തെ വേറിട്ടതാക്കിയത്.

നഴ്‌സിംഗ് ഹോമിൽ നടന്ന ചടങ്ങ് കോർപ്പറേഷൻ കൗൺസിലർ എം എം ലത ഉദ്ഘാടനം ചെയ്തു.

യാത്രയുടെ ഫ്ലാഗ് ഓഫ് മാതൃഭുമി മാനേജിംഗ് എഡിറ്റർ പി വി ചന്ദ്രൻ നിർവ്വഹിച്ചു.

ശ്രീ സുബ്രമണ്യ ആയുർവേദിക് നഴ്‌സിംഗ് ഹോം സ്ഥാപകൻ ഭിഷക് രത്നം രാജരത്നം വൈദ്യർ അധ്യക്ഷത വഹിച്ചു.

അൽഹിന്ദ് ഡയറക്ടർ കോർപ്പറേറ്റ്സ് നൂറുദിൻ എ അഹമ്മദ് മുഖ്യാതിഥിയായി.

ശ്രീ സുബ്രമണ്യ ആയുർവേദിക് നഴ്‌സിംഗ് ഹോം

സി എ ഒ ഡോ സനന്ദ് രത്‌നം സ്വാഗതവും എച്ച് ആർ മാനേജർ പി രശ്‌മി നന്ദിയും പറഞ്ഞു.

തൃശ്ശൂർ പൂരം പടക്കശാലയിലെ പൊട്ടിത്തെറി: 14 മരണം, മൂന്ന് പേരെ തിരിച്ചറിഞ്ഞു

Follow us on :

More in Related News