Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Oct 2026 08:02 IST
Share News :
ലുലുമാളിന്റെ രണ്ടാം വാർഷിക സെയിലിന്റെ പ്രഖ്യാപനം ഗായകൻ ജോബ് കുര്യൻ നിർവഹിക്കുന്നു. റീജിയണൽ ഡയറക്ടർ ഷെരീഫ് മാട്ടിൽ, റീജിയണൽ മാനേജർ ഷെരീഫ് സൈദു, മാൾ മാനേജർ അരുൺദാസ്, എന്നിവർ സമീപം.
കോഴിക്കോട്: എഴുപത് ശതമാനം വരെ ഓഫറുകളുമായി ലുലുമാളിന്റെ രണ്ടാം വാർഷിക സെയിൽ ഒക്ടോബര്‍ 1, 2, 3, 4 തീയതികളില്‍ നടക്കും. ലുലു ഹൈപ്പർമാർക്കറ്റ്, ഫാഷൻ സ്റ്റോർ , കണക്ട് സ്റ്റോറുകളിൽ നിന്ന് ആകർഷകമായ വിലക്കുറവിൽ സാധനങ്ങൾ വാങ്ങാം. രണ്ടാം വാർഷിക സെയിലിന്റെ പ്രഖ്യാപനം പിന്നണി ഗായകൻ ജോബ് കുര്യൻ നിർവഹിച്ചു. വാർഷിക വിൽപ്പനയുടെ ഭാഗമായി സ്വർണനാണയങ്ങൾ, എൽ.ഇ.ഡി ടിവികൾ, സര്‍പ്രൈസ് ഗിഫ്റ്റുകള്‍, ഗിഫ്റ്റ് കാര്‍ഡുകള്‍ എന്നിവയും ഉപഭോക്താക്കൾക്കായി ഒരുക്കും.
ലുലു ഹൈപ്പർമാർക്കറ്റിൽ നിന്ന് ഗ്രോസറി ഉത്പ്പന്നങ്ങൾ, നിത്യോപയോഗ സാധനങ്ങൾ, പാക്കിഡ് ഫുഡ്, സൗന്ധര്യവർദ്ധക ഉത്പ്പന്നങ്ങൾ തുടങ്ങി തിരഞ്ഞെടുക്കപ്പെടുന്ന ഉത്പ്പന്നങ്ങൾ 70 ശതമാനം വരെ വിലക്കുറവിൽ വാങ്ങാം. ലുലു ഫാഷൻ സ്റ്റോറിൽ മുതിർന്നവരുടേയും കുട്ടികളുടേയും ഫാഷൻ ട്രെൻഡഡ് വസ്ത്രങ്ങൾക്കും വിലക്കുറവ് ലഭ്യമാകും. ലുലു കണക്ടിൽ ഇലക്ട്രോണിക്സ് ഉപകരങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവ വിലക്കുറവിൽ വാങ്ങാൻ സാധിക്കും.
ലുലു റീജിയണൽ ഡയറക്ടർ ഷെരീഫ് മാട്ടിൽ, റീജിയണൽ മാനേജർ ഷെരീഫ് സൈദു, മാൾ മാനേജർ അരുൺദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.