Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ന്യൂ ഇന്ത്യാ അഷ്വറൻസ് മഹിളാ ഉദ്യം ബീമ പോളിസിക്ക് കോഴിക്കോട് തുടക്കമായി

18 Mar 2025 15:25 IST

Fardis AV

Share News :


കോഴിക്കോട്: ചെറുകിട വനിതാ സംരഭകർക്കായി ന്യൂ ഇന്ത്യ അഷ്വറൻസ് ഏർപ്പെടുത്തിയ മഹിളാ ഉദ്യം ബീമ പോളിസി കല്യാൺ സിൽക്സ് ആൻ്റ് ഹൈപ്പർമാർക്കറ്റിൻ്റെ സഹകരണത്തോടെ നൂറ് പേർക്ക് സൗജന്യമായി നൽകുന്ന പദ്ധതിക്ക് കോഴിക്കോട് തുടക്കമായി. ബിസിനസ്സിനു പുറമെ വരുമാന നഷ്ടവും വ്യക്തിഗത അപകട ഇൻഷുറൻസ് കവറേജും ഉൾപ്പെടുന്നതാണ് ഈ പോളിസി. 

കോഴിക്കോട് ജില്ലയിലെ നൂറ് വനിതാ സംരംഭകർക്കുള്ള പോളിസി കല്യാൺ സിൽക് സ് ആൻ്റ് ഹൈപ്പർമാർക്കറ്റിൻ്റെ സ്പോൺസർഷിപ്പോടെ സൗജന്യമായി നൽകും. കോഴിക്കോട്ടെ കല്യാൺ സിൽക്സ് ഹൈപ്പർമാർക്കറ്റ്മാളിൽ വനിതാദിനത്തിൽ നടന്ന ചടങ്ങിൽ തിരഞ്ഞെടുക്കപ്പെട്ട സംരഭകർക്ക് പോളിസി കൈമാറി.

കല്യാൺ സിൽക്സ് എം.ഡി. പ്രകാശ് പട്ടാഭിരാമൻ, കല്യാൺ സിൽക്സ് ഹൈപ്പർ മാർക്കറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ വർധിനി പ്രകാശ്, കല്യാൺ സിൽക്സ് റീജയണൽ മാനേജർ ഹരി അയ്യർ,ന്യൂ ഇന്ത്യാ അഷ്വറൻസ് റീജിയണൽ മാനേജർ അജുൽ രാജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News