Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്രോംപ്ടണിന്റെ പുതിയ പ്രീമിയം സ്മാർട്ട് ഫാനുകൾ വിപണിയിൽ

14 Nov 2026 15:39 IST

രെഹ്ന

Share News :

കൊച്ചി: ആകർഷകമായ ഡിസൈനും സ്മാർട്ട് സാങ്കേതികവിദ്യയും മികച്ച വായുസഞ്ചാരവും സംയോജിപ്പിച്ചുള്ള മൂന്ന് പുതിയ സൂപ്പർ പ്രീമിയം ഫാനുകൾ ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡ് അവതരിപ്പിച്ചു. സൈലന്റ്പ്രോ ഫ്ലൂയിഡോ ഗ്ലൈഡ്, ലക്സിയൻ ജൂപ്പിറ്റർ സെൻസ്, ലക്സിയൻ സ്റ്റേറ്റ്മെന്റ് സെൻസ് എന്നിവയാണ് പുതിയ മോഡലുകൾ.


ആക്റ്റീവ് ബിഎൽഡിസി സാങ്കേതികവിദ്യയും 20-ലധികം സ്പീഡ് ഓപ്ഷനുകളും ഉൾപ്പെടുത്തിയ ഫാനുകൾ ക്രോംപ്ടൺ സെൻസ് മൊബൈൽ ആപ്പ്, റിമോട്ട് കൺട്രോൾ, ആമസോൺ അലക്സ, ഗൂഗിൾ അസിസ്റ്റന്റ് എന്നിവ വഴി നിയന്ത്രിക്കാം. ടൈമർ, സ്മാർട്ട് ഷെഡ്യൂളിങ്, റിവേഴ്സ് റൊട്ടേഷൻ സംവിധാനങ്ങളും ലഭ്യമാണ്.


പുതിയ ശ്രേണിയിലെ സൈലന്റ്പ്രോ ഫ്ലൂയിഡോ ഗ്ലൈഡിന് ശബ്ദക്കുറവും 50 ശതമാനം വരെ ഊർജലാഭവും ഉറപ്പാക്കുന്ന സാങ്കേതികവിദ്യയുണ്ട്. ജർമ്മൻ ഡിസൈൻ അവാർഡ് 2027 അംഗീകാരവും ഈ മോഡലിന് ലഭിച്ചിട്ടുണ്ട്. ലക്സിയൻ ജൂപ്പിറ്റർ സെൻസിൽ അലങ്കാര ഗ്ലാസ് ലാമ്പ്ഷെയ്ഡുകളും ലക്സിയൻ സ്റ്റേറ്റ്മെന്റ് സെൻസിൽ എട്ട് ബ്ലേഡുകളുമാണ് പ്രധാന സവിശേഷതകൾ. മൂന്ന് മോഡലുകൾക്കും നാല് വർഷത്തെ മോട്ടോർ വാറന്റിയും രണ്ട് വർഷത്തെ പിസിബി വാറന്റിയും ലഭിക്കും.


“ഒരു മുറി അലങ്കരിക്കുമ്പോൾ ചുമരുകൾക്കും ഫർണിച്ചറുകൾക്കും ലൈറ്റിങ്ങിനുമാണ് നമ്മൾ സാധാരണയായി കൂടുതൽ ശ്രദ്ധ നൽകുന്നത്. എന്നാൽ മുറിയുടെ മൊത്തത്തിലുള്ള ഭംഗി നിർണയിക്കുന്നതിൽ സീലിങ്ങിനും പ്രധാന പങ്കുണ്ട്. സീലിങ് ഫാൻ കേവലം ഒരു ഉപയോഗവസ്തു മാത്രമല്ല, മുറിയുടെ ഭംഗി വർധിപ്പിക്കുന്ന ഡിസൈൻ ഘടകം കൂടിയാണ്. പുതിയ സൂപ്പർ പ്രീമിയം ഫാനുകളിലൂടെ വ്യത്യസ്തമായ ഡിസൈനുകൾക്കൊപ്പം ആക്റ്റീവ് ബിഎൽഡിസി സാങ്കേതികവിദ്യയും 20-ലധികം സ്പീഡ് ഓപ്ഷനുകളും സ്മാർട്ട് നിയന്ത്രണ സംവിധാനങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ്.” എന്ന് ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡിലെ ഹോം ഇലക്ട്രിക്കൽസ് ബിസിനസ് യൂണിറ്റ് ഹെഡ് ശ്രീ. സച്ചിൻ ഫാർത്തിയാൽ പറഞ്ഞു. 

Follow us on :

More in Related News