Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എന്താണ്എല്ലാവരും പറയ്യുന്ന ക്യാരി ട്രേഡ്

07 Aug 2024 22:20 IST

Enlight Media

Share News :

ബാലചന്ദ്രൻ വിശ്വ റാം

ഓഗസ്റ്റ് 5ന് ജപ്പാൻ സ്റ്റോക്ക് മാർകെറ്റിസ്റ്റിനെ 13% നഷ്ടം വിതച്ചത് ക്യാരി ട്രേഡ് എന്ന സംഭവമാണ്. ഇന്നല്ലെയും ഇന്നുമായും ഏകദേശം 12% ത്തോളം മാർക്കറ്റ് തിരിച്ചുകേറിയെങ്കിലും ഒരു ഭയം ഇപ്പോളും നില നിൽക്കുന്നു.

ഞാൻ ജപ്പാനിൽ നിന്നൊരു ലോൺ എടുത്താൽ , പലിശ നിരക്ക് ഏകദേശം 1% ആണ്. ഇത് ഞാൻ അമേരിക്കൻ ഡോളറായി മാറ്റാൻ  USD/JPY നിരക്ക്, 140 USD ആണ്. അമേരിക്കയിൽ ആവട്ടെ എനിക്ക് 5% പലിശ ഡെപോസിറ്റിനുമേൽ കിട്ടുന്നു. ഒരു വർഷത്തിന് ശേഷം ഞാൻ ഡോളർസ് തിരിച്ചു ജാപ്പനീസ് യെൻ ആക്കി മാറ്റിയാൽ എനിക്ക് ലാഭമുണ്ടാക്കാൻ പറ്റുന്നു. ഇതിനെയാണ്‌ ക്യാരി ട്രേഡ് എന്നുവിളിക്കുന്നത്.

ഇതിൽ നഷ്ടംവരാൻ മൂന്ന് സാധ്യതകളുണ്ട്

1. അമേരിക്കൻ കറൻസി നിരക്ക് വർധിക്കുന്നു, അതായതു USD/JPY 140 തിൽനിന്നു 130 ആകുന്നു.

2. അമേരിക്കയില്ലെ ഡെപ്പോസിറ്റിനുമേലുള്ള പലിശ 5% ത്തിൽനിന്നു 4% ആകുന്നു.

3. ജാപ്പാനിലെ ലോൺ പലിശ നിരക്ക് 1% ത്തിൽനിന്നു 2% ആകുന്നു.


നമുക്കിതിൻറ്റെ സാധ്യതകൾ ഒന്ന് വ്യക്തമായി പഠിക്കാം,

നിഗമനങ്ങൾ.

1. ലോൺ വാങ്ങിച്ച തുക 1,000,000 JPY

2. ജാപ്പാനിലെ ലിശനിരക്ക് 1%, അതായത് അടക്കേണ്ട പലിശ 10000 JPY.

3. USDJPY വിനിമയനിരക്ക് 140 USD

4. കറൻസി മാറുമ്പോൾ എനിക്ക് ഡോളറിൽ കിട്ടുന്നതുക = 1000000/140 = 7142.85 USD

5. അമേരിക്കയില്ലെ ഡെപ്പോസിറ്റ് നിരക്ക് 5%

6. എൻറെ വാർഷിക പലിശ വരുമാനം = 5% ഓഫ് 7142.85 = 357.14 USD

7. ഇതു ജപ്പാൻ കറൻസിയിലെക്ക് മാറ്റുമ്പോൾ, 357.14*140 = 50000 USD.

8. ഒരു വർഷം എന്റെ ലാഭം = 50000 – 10000 = 40000 JPY


കേസ് 1: USDJPY 140 യിൽനിന്നു 130 ആകുന്നു.

357.14 USD ഇപ്പോൾ 357.14*130 = 46428 JPY ആയി കുറയുന്നു. ലാഭം ഇപ്പോൾ വെറും 46428–10000 = 36428 JPY.

കേസ് 2: അമേരിക്കയില്ലെ ഡെപോസിറ്റിൻന്മേലുള്ള പലിശ 5% ൽ നിന്നു 4% ആകുന്നു.

7142.85 ഡോളറിൻമേൽ എനിക്ക് 4% മാത്രം കിട്ടുന്നു, 7142.85*4% = 285.71 USD. ഇത് കറൻസി കൈമാറുമ്പോൾ 285.71*140 = 39999.96 JPY. ലാഭം ഇപ്പോൾ വെറും 39999.96–10000 = 29999.96 JPY.


കേസ് 3: ജാപ്പാനിലെ ലോൺ പലിശ നിരക്ക് 1% ൽ നിന്നു 2% ആകുന്നു.

1,000,000 ത്തിനു ഞാൻ 2% പലിശ കൊടുക്കണം, അതായത് 20000 JPY. ലാഭം ഇപ്പോൾ വെറും 50000–20000 = 30000 JPY


ഇനി ഈ മൂന്ന് സാഹചര്യങ്ങൾ ഒന്നിച്ചു വന്നാൽ എന്താവുമെന്ന് നോക്കാം.

1. ലോൺ വാങ്ങിച്ച തുക 1,000,000 JPY

2. ജാപ്പാനിലെ പലിശനിരക്ക് 2%, അതായത് അടക്കേണ്ട പലിശ 20000 JPY.

3. USDJPY വിനിമയനിരക്ക് 140 USD

4. കറൻസി മാറുമ്പോൾ എനിക്ക് ഡോളറിൽ കിട്ടുന്ന തുക = 1000000/140 = 7142.85 USD

5. അമേരിക്കയില്ലെ ഡെപ്പോസിറ്റ് നിരക്ക് 4%

6. എൻറെ വാർഷിക പലിശ വരുമാനം =7142.85 ഇതിന്റെ 4% = 285.71 USD

7. ഇതു ജപ്പാൻ കറൻസിയില്ലേക്ക് മാറ്റുമ്പോൾ, 357.14*130 = 46428 USD.

8. ഒരു വർഷം എന്റെ ലാഭം = 46428 – 20000 = 26428.2 JPY


ശ്രദ്ദിച്ചുനോക്കിയാൽ എന്റെ ലാഭം 66% ആയികുറയുന്നു. സ്റ്റോക്ക് മാർക്കറ്റിൽ അനിശ്ചിതത്വം സൃഷ്ടിക്കാൻ ഇതുപോലത്തെ സംഭവം മതി.

Follow us on :

More in Related News