Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇനി നിങ്ങൾക്ക് ചിറകുകൾ വിടർത്തി പറക്കാം

27 Nov 2025 19:51 IST

NewsDelivery

Share News :

എറണാകുളം: ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വേഗത്തിലുള്ള വളർച്ചകളെ അതിജീവിച്ച് ലോകം മുന്നോട്ട് പോകുമ്പോൾ, രാജ്യങ്ങളുടെ മുന്നണിയിൽ സ്ത്രീകൾ ആത്മവിശ്വാസത്തോടെ ഉയർന്ന് നിൽക്കുന്നത് ഇന്ന് ഒരു സാധാരണ കാഴ്ചയാകുകയാണ്. ഇന്ത്യൻ പ്രസിഡന്റിനും ഉൾപ്പെടെ നിരവധി രാജ്യങ്ങളുടെയും ഭരണപദവികളിൽ സ്ത്രീകൾ ശക്തമായ സാന്നിധ്യം തെളിയിച്ചുവരുന്നു.


ഭർത്താവ്, കുട്ടികൾ, കുടുംബബന്ധങ്ങൾ – ഒന്നും തന്നെ അവളുടെ മുന്നേറ്റത്തിന് തടസ്സമാവുന്നില്ല. സ്വന്തം കഴിവുകളും നേട്ടങ്ങളും തിരിച്ചറിഞ്ഞ്, ഓരോ സ്ത്രീയും തങ്ങളുടെ വിജയകഥകൾ സ്വന്തമായി എഴുതി കൊണ്ടിരിക്കുന്നു.


ഈ ആത്മവിശ്വാസത്തിൻറെ പ്രവാഹത്തിൽ, മൈൻഡ് കോച്ചിംഗ് മേഖലയിൽ തിളങ്ങിക്കൊണ്ടിരിക്കുന്ന പേരാണ് എറണാകുളം സ്വദേശിനി ഷഹനാസ് അസ്‌ലം.

ജീവിതത്തിൽ മാനസിക സംഘർഷം നേരിടുന്നവർക്ക്, ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കഴിയാതെ തളരുന്നവർക്ക്, എന്തെങ്കിലും മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് — ഒരു വഴികാട്ടിയും പ്രചോദനശക്തിയുമായാണ് അവർ പ്രവർത്തിക്കുന്നത്.


മനസ്സ് എന്ന അത്ഭുതകരമായ ഉപകരണം ശരിയായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കാത്തപ്പോൾ ആളുകൾ വഴിതെറ്റുകയാണെന്ന് ഷഹനാസ് പറയുന്നു. കൃത്യമായ പ്ലാനിംഗും, ക്രമബദ്ധമായ പ്രവർത്തന ശൈലിയും, സാകാരാത്മക ചിന്താഗതിയും ഉപയോഗിച്ച് മനസ്സിനെ പുനർരൂപപ്പെടുത്തുമ്പോഴാണ് യഥാർത്ഥ മുന്നേറ്റം തുടങ്ങുന്നത്.


ഇന്നത്തെ സമൂഹത്തിൽ മൈൻഡ് കോച്ചിംഗിന് വിപുലമായ ആവശ്യകത ഉണ്ടെന്ന് അവർ വ്യക്തമാക്കുന്നു.

ഓരോരുത്തരുടെയും ഉള്ളിലെ ശക്തിയും കഴിവും തിരിച്ചറിഞ്ഞ് അവരെ പുതു ഉയരങ്ങളിലേക്ക് നയിക്കുന്നതാണ് ഒരു മൈൻഡ് കോച്ചിന്റെ ദൗത്യം.


“ചിറകുകൾ വിടർത്തി, തങ്ങളുടെ സ്വപ്നങ്ങളിലേക്കായി ഇനി പറക്കാം…”

എന്ന് ആത്മവിശ്വാസം നിറഞ്ഞ ശബ്‌ദത്തിലാണ് ഷഹനാസ് തന്റെ അടുത്ത് വരുന്ന ഓരോരുത്തരോടും പറയുന്നത്.

കാരണം — ശരിയായ മാർഗ്ഗദർശനവും മനസിന്റെ ശരിയായ പുനർക്രമണവും ഉണ്ടെങ്കിൽ, ഓരോ സ്ത്രീയ്ക്കും അവർ ആഗ്രഹിക്കുന്ന ആകാശം സ്വന്തമാക്കാം.


⭕⭕⭕⭕⭕⭕⭕

നിങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാണോ? എങ്കിൽ നിങ്ങൾക്കുള്ളതാണ്

 Enconnect profile

 ലിങ്കിൽ ക്ലിക്ക് ചെയ്യൂ! Political പ്രൊഫൈൽ നിർമ്മിച്ച് നിങ്ങളുടെ ചരിത്രം വോട്ടർമാരോട് പറയൂ! 

✅എല്ലാം ഒരിടത്ത്; കാഴ്ചപ്പാടുകൾക്ക് കൂടുതൽ കാഴ്ചക്കാർ

 EnlightNewsൻ്റെ പുതിയ സംരംഭം

⭕⭕⭕⭕⭕⭕

For Premium Profiles : enconnect.nfc@gmail.com  

Kozhikode 9526460006

Kochi 8075245969

Follow us on :

More in Related News