Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം ടി സി ടൂറിസം പ്രമോട്ടർ അവാർഡ് ടി.പി. എം ഹാഷീറലിക്ക് സമ്മാനിച്ചു

27 May 2025 07:57 IST

Fardis AV

Share News :


കോഴിക്കോട് : മലബാർ ടൂറിസം കൗൺസിൽ ( എം ടി സി ) വാർഷിക ജനറൽ ബോഡി യോഗവും അവാർഡ് ദാനവും

കാലിക്കറ്റ്

പ്രസ് ക്ലബ് പ്രസിഡണ്ട് ഇ പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വിനോദ സഞ്ചാരികൾക്കായുള്ള

കൂട്ടായ്മകൾ ടൂറിസം മേഖലക്ക് ഗുണം ചെയ്യാനുതകും വിധമാകണമെന്ന് അദ്ദേഹം പറഞ്ഞു.

അജു ഇമാനുവൽ, കോഴിക്കോട് അഗ്രോ ഫാം ടൂറിസം  (ഗ്രാമീണ ടൂറിസം) , ടി പി എം ഹാഷിർ അലി ( ടൂറിസം പ്രൊമോട്ടർ ) എന്നിവർ

പുരസ്ക്കാരം ഏറ്റുവാങ്ങി.

ഹോട്ടൽ നെക്സ്റ്റാ മലബാറിക്കസിൽ നടന്ന ചടങ്ങിൽ 

മലബാർ ടൂറിസം കൗൺസിൽ പ്രസിഡണ്ട് സജീർ പടിക്കൽ അധ്യക്ഷത വഹിച്ചു.

എം പി എം മുബഷീറിനെ യോഗം അനുസ്മരിച്ചു. തുടർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

സജീർ പടിക്കൽ ( പ്രസിഡണ്ട് , രജീഷ് രാഘവൻ ( സെക്രട്ടറി ),

 യാസർ അറഫാത്ത് ( ട്രഷറർ) ഉൾപ്പെട്ട 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികൾ ചുമതലയേറ്റു. ഗവേണിംഗ് കൗൺസിൽ ചെയർമാൻ ഹനീഫ മാർക്ക് ട്രാവൽസിനെ തെരഞ്ഞെടുത്തു.

സിംഗപ്പൂർ , ലക്ഷദീപ് ഉൾപ്പെടെ 7 ടൂർ പാക്കേജുകൾ പരിചയപ്പെടുത്തി. ബഷീർ ബടയക്കണ്ടി ,

ആർ ജയന്ത് കുമാർ ,എം മോഹൻ , മെക് 7 പ്രശാന്ത് കളത്തിൽ , മുഹമ്മദ് അഷറഫ് , നെക്സ്റ്റേ മലബാറിക്കസ് എം ഡി ഷെബീർ , 

ആരിഫ് അത്തിക്കോട്

എന്നിവർ പ്രസംഗിച്ചു.

എം ടി സി രൂപീകരിച്ച് 3 വർഷത്തിനുള്ളിൽ 37 ടൂറിസം വികസന പദ്ധതികൾ ടൂറിസം രംഗത്ത് നടപ്പിലാക്കി.

ട്രാവൽ ഏജൻ്റ് മാർ , ടൂർ ഓപ്പറേറ്റർമാർ എന്നിവർക്ക് പരിശീലനം, ശിൽപശാല, പരിശീലന യാത്രകൾ , ഉത്തര വാദിത്വം ടൂറിസം പദ്ധതികകളെ കുറിച്ച് ബോധവത്കരണ ക്ലാസ്, കേന്ദ്ര - കേരള സർക്കാർ ടൂറിസം പദ്ധതികൾ പരിചയപ്പെടുത്തൽ എന്നിവയാണ് എം ടി സി നിർവ്വഹിക്കുന്നത്.


ഫോട്ടോ : മലബാർ ടൂറിസം കൗൺസിൽ അവാർഡ് 

അജു ഇമാനുവൽ, കോഴിക്കോട് അഗ്രോ ഫാം ടൂറിസം  (ഗ്രാമീണ ടൂറിസം) , ടി പി എം ഹാഷിർ അലി ( ടൂറിസം പ്രൊമോട്ടർ ) എന്നിവർക്ക്

കാലിക്കറ്റ്

പ്രസ് ക്ലബ് പ്രസിഡണ്ട് ഇ പി മുഹമ്മദ് സമ്മാനിക്കുന്നു.

സമീപം രജീഷ് രാഘവൻ , സജീർ പടിക്കൽ

Follow us on :

More in Related News