Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വമ്പിച്ച റംസാൻ ഓഫറുമായി ലുലുമാൾ:

23 Feb 2025 14:45 IST

Fardis AV

Share News :



കോഴിക്കോട് : റംസാന് മുന്നോടിയായി മലബാറുകാർക്ക് വിലക്കുറവിന്‍റെ റംസാന്‍ മാര്‍ക്കറ്റും, വൈവിധ്യങ്ങളുമായി ലുലു മാൾ കോഴിക്കോട്. മാർച്ച്‌ രണ്ട് വരെ നീളുന്ന ഈ ഓഫർ സെയിലിൽ വീട്ടാവശ്യങ്ങൾക്കുള്ള സാധങ്ങളെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തിയിരിക്കുകയാണ്.


വിപുലമായ റംസാന്‍ ക്യാംപെയിനുമായാണ് ഇത്തവണ ലുലു മാൾ കോഴിക്കോട് രംഗത്തുള്ളത്. റമദാന്‍ സ്പെഷ്യല്‍സുമായി ഹൈപ്പര്‍മാര്‍ക്കറ്റും, ലുലു ഫാഷന്‍ സ്റ്റോറും, ലുലു കണക്ടും റംസാന്‍ കാലയളവില്‍ ഉപഭോക്താക്കള്‍ക്ക് ലാഭകരമായ ഷോപ്പിംഗ് ഉറപ്പാക്കും. പലചരക്ക് സാധനങ്ങള്‍, ഭക്ഷണ ഉല്‍പന്നങ്ങള്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്സ്, വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് വിലക്കിഴിവുണ്ട്. ഹൈപ്പര്‍മാര്‍ക്കറ്റിലെ റംസാന്‍ മാര്‍ക്കറ്റിനെ കൂടുതല്‍ ആകര്‍ഷകമാക്കി ലോകത്തെ നാൽപതോളം തരം ഇത്തപ്പഴങ്ങളുമായി ഈത്തപ്പഴ ഫെസറ്റ് ആരംഭിച്ചു കഴിഞ്ഞു. മാംസ രുചികളുമായി റമദാന്‍ മീറ്റ് മാര്‍ക്കറ്റും സജീവമാണ്. ഇതിന് പുറമെ പരമ്പരാഗത അറബിക് പലഹാരങ്ങളും,20 ഐറ്റം വരെ ഉൾപ്പെടുന്ന പ്രീ പാക്ക്ഡ് റംസാൻ കിറ്റും ലുലു ഹൈപ്പർ മാർക്കറ്റിൽ ലഭ്യമാണ്.

Follow us on :

More in Related News