Tue Dec 12, 2023 10:56 PM 1ST

Location  

Sign In

100 ഔട്ട്‌ലെറ്റ് സെലിബ്രേഷന്റെ ഭാഗമായി വ്യത്യസ്ത ക്യാമ്പയിനുമായി കോകോ കുപ്പ Fried Chicken

28 Feb 2025 09:05 IST

Enlight Media

Share News :

കോഴിക്കോട്: 100 ഔട്ട്‌ലെറ്റ് സെലിബ്രേഷന്റെ ഭാഗമായി, “Disconnect to Reconnect” എന്ന ക്യാമ്പെയിനുമായി ഫ്രൈഡ് ചിക്കൻ നെറ്റ് വർക്കായ കൊക്കോകൂപ. സ്ക്രീനുകൾക്കപ്പുറം ജീവിതത്തോട് കൂടുതൽ ബന്ധപ്പെടാൻ ഈ ക്യാമ്പെയിൻ പ്രോത്സാഹിപ്പിക്കുന്നതായി മാനേജിങ് ഡയറക്ടർ റഫീഖ് കേലോട്ട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 100 ഔട്ട്ലെറ്റ് ഗ്രാൻഡ് സെലിബ്രേഷന്റെ ഭാഗമായി ബിസിനസ് മീറ്റ്, ഫ്രീ മീൽ ഡ്രൈവ്, ഫുഡ് ഫെസ്റ്റ്, മ്യൂസിക് നൈറ്റ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. 2018-ൽ ഒമാനിലാണ് കോകോ കുപ്പ Fried Chicken ആരംഭിച്ചത്., 2023-ൽ കോകോ കുപ്പ എന്നപേരിൽ റീബ്രാൻഡിംഗ് നടത്തി. കമ്പനി ലണ്ടനിലെ വെൻലോ ആസ്ഥാനമായാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്‌ ഇന്ത്യയിലെ ആദ്യ ഔട്ട്‌ലെറ്റ് കോഴിക്കോട് പന്നിയങ്കരയിലാണ്. കോകോ കുപ്പ തമിഴ് നാട് തിരുപ്പൂരിൽ ഒരു ഫ്രീ മീൽ ഔട്ട്‌ലെറ്റ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ റിൻഷാദ് (സോഷ്യൽ മീഡിയ) സന്നിഹിതനായിരുന്നു.

Follow us on :

More in Related News