Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാപ്പ്ക്കോൺ ഗ്രൂപ്പിൻ്റെ ലോഗോ ലോഞ്ചും 1000 ഫ്ലാറ്റുകളുടെ താക്കോൽ കൈമാറ്റ പ്രഖ്യാപനവും നടത്തി

27 Apr 2025 06:26 IST

NewsDelivery

Share News :

കോഴിക്കോട് :കാപ്പ്ക്കോൺ ഗ്രൂപ്പിൻ്റെ

ലോഗോ ലോഞ്ചും

1000 ഫ്ലാറ്റുകളുടെ

താക്കോൽ കൈമാറ്റ പ്രഖ്യാപനവും പന്തീരാങ്കാവ് കാപ്പ്ക്കോൺ ഗ്രൂപ്പിന്റെ പുതിയ സമുച്ചയമായ കാപ്പ് ക്കോൺ സിറ്റിയിൽ നടന്ന ചടങ്ങിൽ ഗ്രൂപ്പ് ചെയർമാൻ സി അൻവർ സാദത്ത് നിർവ്വഹിച്ചു.

റസിഡൻഷ്യൽ , കൊമേർഷ്യൽ , കൺസ്ട്രക്ഷൻ പദ്ധതികളിലൂടെ

കാൽ നൂറ്റാണ്ട് കാലം പ്രവർത്തന പാരമ്പര്യമുള്ള

കാലിക്കറ്റ് ലാൻ്റ് മാർക്ക്

ഡെവലപ്പേർസ്

ഇനി മുതൽ

കാപ്പ്ക്കോൺ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുമെന്ന്

വാർത്താ സമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു.

2025 ഡിസംബർ 31 നകം 1000 ഫ്ലാറ്റുകൾ കൈമാറും.

ടൂറിസം, ആരോഗ്യം , വിദ്യാഭ്യാസം ഉൾപ്പെടെ 25 വ്യത്യസ്തമായ പദ്ധതികൾ

3 വർഷത്തിനകം നടപ്പിലാക്കും.

കേരള റിയൽ എസ്റ്റേറ്റ് മേഖലയിൽ ആദ്യമായാണ് കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ഫ്ലാറ്റുകൾ ഒരു ഗ്രൂപ്പിൻ്റെതായി കൈമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കെട്ടിട നിർമാണ രംഗത്ത് കാൽ നൂറ്റാണ്ട് പാരമ്പര്യമുള്ള കാലിക്കറ്റ് ലാൻ്റ് മാർക്ക് ഡെവലപ്പേർസും ബേസ് ലൈൻ പ്രൊജക്ടും ഇന്ത്യയിലും വിദേശത്തുമായി പ്രവർത്തനം വിപുലപ്പെടുത്തുന്നതിൻ്റ ഭാഗമായാണ് ഇരുവരും കൈകോർത്ത്

കാപ്പ്ക്കോൺ ഗ്രൂപ്പായി പ്രവർത്തിക്കാൻ തീരുമാനിച്ചത്.

ഗ്രൂപ്പ് ലോഞ്ചിങ്ങിൽ മാനേജിംഗ് ഡയറക്ടർ അക്ബർ സാദിഖ് , ഡയറക്ടർമാരായ അരുൺ എസ് ബാബു ,

ജിജോയ് എസ്

എന്നിവർ പങ്കെടുത്തു.

ഫോട്ടോ: കാപ്പ്ക്കോൺ ഗ്രൂപ്പിൻ്റെ

ലോഗോ ലോഞ്ചും

1000 ഫ്ലാറ്റുകളുടെ

താക്കോൽ കൈമാറ്റ പ്രഖ്യാപനവും പന്തീരാങ്കാവ് കാപ്പ്ക്കോൺ ഗ്രൂപ്പിന്റെ പുതിയ സമുച്ചയമായ കാപ്പ് ക്കോൺ സിറ്റിയിൽ നടന്ന ചടങ്ങിൽ ഗ്രൂപ്പ് ചെയർമാൻ സി അൻവർ സാദത്ത് നിർവ്വഹിക്കുന്നു.മാനേജിംഗ് ഡയറക്ടർ അക്ബർ സാദിഖ് , ഡയറക്ടർമാരായ അരുൺ എസ് ബാബു , ജിജോയ് എസ്

എന്നിവർ സമീപം

Follow us on :

More in Related News