Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആർ എം ബി എഫ് കാലിക്കറ്റ്പുതിയ ഭാരവാഹികൾ ചുമതലയേറ്റു

24 Mar 2026 22:43 IST

NewsDelivery

Share News :

കോഴിക്കോട് : റോട്ടറി ക്ലബ്ബ് അംഗങ്ങളിലെ ബിസിനസ് കൂട്ടായ്മയായ റോട്ടറി മീൻസ് ബിസിനസ് ഫെലോഷിപ്പ് ( ആർ എം ബി എഫ് കാലിക്കറ്റ്) - 2026 ലെ ഭാരവാഹികൾ ചുമതലയേറ്റു. ഷാജി കോസ്മോസ് ( ചെയർമാൻ), രജനി ഉമേഷ് ( സെക്രട്ടറി) , പൂനം ശർമ്മ ( ട്രഷർ ) എന്നിവർ ഉൾപ്പെടെ

20 അംഗ ബോർഡ് മെമ്പർമാർ ചുമതലയേറ്റു. മലബർ പാലസിൽ നടന്ന ചടങ്ങ് ഐ ഐ എം കാലിക്കറ്റ് അസോസിയേറ്റ് പ്രൊഫസർ ഡോ.ദീപക് എസ് കുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

ആർ എം ബി എഫ് മുൻ ചെയർപേഴ്സൺ ഡോ.റീന അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുൻ ഭാരവാഹികളെ ആദരിച്ചു.

ഡി ജി എൻ ദീപക് നായർ , ഡോ സേതു ശിവശങ്കർ ,ഡോ രാജേഷ് സുഭാഷ് ,ചാർട്ടർ ചെയർ സുജിത് സുരേഷ് , അബ്ദുൽ ജലീൽ ഇടത്തിൽ ,കെ എൻ ജയന്ത് എന്നിവർ പ്രസംഗിച്ചു.


ഫോട്ടോ:റോട്ടറി മീൻസ് ബിസിനസ്

ഫെലോഷിപ്പ് ( ആർ എം ബി എഫ് കാലിക്കറ്റ്) - 2026 ലെ ഭാരവാഹികളുടെ ചുമതലയേൽക്കൽ ചടങ്ങ് ഐ ഐ എം കാലിക്കറ്റ് അസോസിയേറ്റ് പ്രൊഫസർ ഡോ.ദീപക് എസ് കുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. ദീപക് നായർ ,ഡോ സേതു ശിവശങ്കർ ,ഡോ രാജേഷ് സുഭാഷ് , ഷാജി കോസ്മോസ് , ഡോ റീന അനിൽ കുമാർ സമീപം

Follow us on :

More in Related News