Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇതെന്തൊരു പോക്കാണെന്റെ പൊന്നേ...മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ എത്തി സ്വർണം; അറിയാം ഇന്നത്തെ വില

17 Aug 2024 10:43 IST

Shafeek cn

Share News :

ആഗസ്റ്റ് മാസം പകുതിയായതോടെ സ്വര്‍ണവില ഈ മാസത്തെ റെക്കോഡിലെത്തി. 51,600-ല്‍ ആഗസ്റ്റ് ഒന്നിന് ആരംഭിച്ച വ്യാപാരം ഇപ്പോള്‍ 53,000 കവിഞ്ഞു. ഇന്നലെ ഗ്രാമിന് 10 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിന് 6,565 രൂപയായിരുന്നു വില. ഇത് പവന് 80 രൂപ ഉയര്‍ന്ന് 52,520 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. എന്നാല്‍ ഇന്ന് വലിയ കുതിപ്പാണ് വിപണിയില്‍ ഉണ്ടായത്. 


ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 105 രൂപയാണ് വര്‍ദ്ധിച്ചത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവും ഇന്നത്തേതാണ്. ഇതോടെ ഗ്രാമിന് വില 6,670 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 840 രൂപ വര്‍ദ്ധിച്ച് 53,360 രൂപയായി വില. ഈ മാസം ഏഴ്, എട്ട് തീയതികളിലാണ് സ്വര്‍ണവില ഏറ്റവും താഴ്ന്ന് നിന്നത്. ഈ ദിവസങ്ങളില്‍ 50,800 രൂപയായിരുന്നു സ്വര്‍ണ വില. 


ആഗസ്റ്റ് മാസത്തിലെ സ്വര്‍ണവില (പവനില്‍) 



ആഗസ്റ്റ് 1: 51,600 


ആഗസ്റ്റ് 2: 51,840 


ആഗസ്റ്റ് 3: 51,760


ആഗസ്റ്റ് 4: 51,760


ആഗസ്റ്റ് 5: 51,760


ആഗസ്റ്റ് 6: 51,120


ആഗസ്റ്റ് 7: 50,800


ആഗസ്റ്റ് 8: 50,800


ആഗസ്റ്റ് 9: 51,400 


ആഗസ്റ്റ് 10: 51,560


ആഗസ്റ്റ് 11: 51,560 


ആഗസ്റ്റ് 12: 51,760 


ആഗസ്റ്റ് 13: 52,520


ആഗസ്റ്റ് 14: 52,440


ആഗസ്റ്റ് 15: 52,440 


ആഗസ്റ്റ് 16: 52,520


ആഗസ്റ്റ് 17: 53,360


സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. 


ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും. 






Follow us on :

More in Related News