Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒക്ടോബറിൽ ആഭ്യന്തര മൊത്തവ്യാപാരത്തിൽ 50% വളർച്ച രേഖപ്പെടുത്തി നിസ്സാൻ മോട്ടോർ ഇന്ത്യ

02 Nov 2026 14:38 IST

രെഹ്ന

Share News :

കൊച്ചി :ഒക്ടോബറിൽ ആഭ്യന്തര മൊത്തവ്യാപാരത്തിൽ 50 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി നിസ്സാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. കഴിഞ്ഞ വർഷം ഒക്ടോബറിലെ 2,402 യൂണിറ്റുകളിൽ നിന്ന് 3,600 യൂണിറ്റായാണ് ആഭ്യന്തര മൊത്തവ്യാപാരം വർധിച്ചത്. നിസ്സാന്റെ തുടർച്ചയായ എട്ടാം മാസത്തെ വാർഷിക ആഭ്യന്തര വളർച്ചയാണിത്. കൂടാതെ, 2026 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ആഭ്യന്തര, കയറ്റുമതി വിപണികളിലായി ആകെ 85,124 യൂണിറ്റുകളുടെ മൊത്തവ്യാപാരമാണ് കമ്പനി കൈവരിച്ചത്. പുതിയ നിസ്സാൻ ടെക്റ്റൺ, മാഗ്നെറ്റ്, ഗ്രാവൈറ്റ് തുടങ്ങിയ വികസിച്ചുകൊണ്ടിരിക്കുന്ന ഉൽപ്പന്ന പോർട്ട്ഫോളിയോയും വളർന്നുവരുന്ന ഡീലർ ശൃംഖലയുമാണ് ഈ നേട്ടത്തിന് കാരണം. ഒക്ടോബർ മാസത്തിൽ മാത്രം 4,710 യൂണിറ്റുകളുടെ കയറ്റുമതിയും കമ്പനി രേഖപ്പെടുത്തിയിട്ടുണ്ട്.

Follow us on :

More in Related News