Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശ്രവണ ഹിയറിംഗ് എയ്‌ഡ്‌ സെൻ്റർ കോഴിക്കോട് ശാഖ റീലോഞ്ച് ആഗസ്റ്റ് 3-ന്

02 Aug 2025 11:58 IST

NewsDelivery

Share News :

കോഴിക്കോട്: കേരളത്തിലുടനീളം കേൾവിക്കുറവും സംസാര വൈകല്യമുള്ളവർക്കായി സമർപ്പിതമായി പ്രവർത്തിക്കുന്ന ശ്രവണ ഹിയറിംഗ് എയ്‌ഡ് സെൻ്ററിൻ്റെ കോഴിക്കോട് ശാഖ ഇനി കൂടുതൽ ആധുനിക സൗകര്യങ്ങളോടും വിശാലമായ പുതിയ രൂപത്തിൽ വീണ്ടും പ്രവർത്തനം ആരംഭിക്കുന്നു. ഉദ്ഘാടന ചടങ്ങ് 2025 ഓഗസ്റ്റ് 3-ാം തീയതി, ഞായറാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് ബാങ്ക് റോഡിൽ എരോത് സെൻട്രൽ ബിൽഡിങ്ങിൽ ബഹുമാനപെട്ട എംപി ശ്രീ എം കെ രാഘവൻ നിർവഹിക്കുന്നു. ചടങ്ങിൽ IMA കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഡോക്‌ടർ ശങ്കർ മഹാദേവൻ, ചെയർമാൻ ക്ഷേമ കാര്യാ സ്ഥിരം സമിതി പി ദിവാകരൻ തുടങ്ങിവർ സംബന്ധിക്കുന്നു .

സാമ്പത്തിക പ്രശ്‌നങ്ങളാൽ മുമ്പ് ശ്രവണയിൽ നിന്നു ടെസ്റ്റും ട്രയലും കഴിഞ്ഞിട്ടും Hearing Aid വാങ്ങാൻ കഴിയാതിരുന്ന അഞ്ച് ആളുകൾക്ക് ഈ ഉദ്ഘാടനം ദിനത്തിൽ സൗജന്യമായി Hearing Aid നൽകി ശ്രവണ തൻ്റെ സമൂഹ പ്രതിബദ്ധത വീണ്ടും തെളിയിക്കുന്നു. "ഞാൻ തന്നെ ജനനത്തിൽ നിന്നുള്ള സംസാരപ്രശ്‌നം അനുഭവിച്ചവനാണ്. അതിനാൽ ശ്രവണ എന്ന സ്ഥാപനത്തിന് പിന്നിലെ ലക്ഷ്യം ഒരു സംരംഭത്തിന് പുറമെ ഇത്തരം കേൾവി -സംസാര ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആൾക്കാരെ സമൂഹത്തിൻ്റെ മുൻപന്തിയിലേയ്ക്ക് എത്തിക്കുവാൻ അവരുടെ കൂടെ നിന്ന് കൊണ്ട് പ്രവർത്തിക്കുക എന്നതാണ് എന്ന് ശ്രവണയുടെ സ്ഥാപകനും മാനേജിങ് ഡയറക്‌ടറുമായ ശ്രീജിത്ത് പറഞ്ഞു.

ശ്രവണയുടെ ലക്ഷ്യം കേരളത്തിൽ ഉടനീളം എല്ലാത്തരം ആളുകൾക്കും ഉൾക്കൊള്ളുവാൻ സാധിക്കുന്ന തരത്തിൽ ആധുനിക, വിശ്വസനീയവും മനുഷ്യസ്നേഹപരവുമായ ശബ്ദപരിചരണ സേവനങ്ങൾ എത്തിക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് കേരളത്തിലെ നിരവധി നഗരങ്ങളിൽ ശ്രവണ ഹിയറിംഗ് എയ്‌ഡ്‌ സെൻ്ററുകൾ കേൾവി സംസാര മേഖലയിൽ സേവനങ്ങൾ നൽകുന്നുണ്ട്.

Follow us on :

More in Related News